പാലായിൽ പണം കടം നൽകാത്തതിനെ തുടർന്ന് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; രാമപുരം സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലാ: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം തന്റെ മുൻ സുഹൃത്തായ പാലാ സ്വദേശിനിയായ യുവതിയോട് റോഡിൽ വച്ച് പണം കടം ചോദിക്കുകയും, യുവതി ഇത് നൽകാതിരുന്നതിനെ തുടർന്ന് യുവതിയുടെ കയ്യിൽ കയറി പിടിക്കുകയും, മർദ്ദിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.