play-sharp-fill
പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പതിറ്റാണ്ടുകള്‍ക്ക് മുൻപ് സ്ഥാപിച്ച വാര്‍ക്കക്കുറ്റികൾ പൊളിച്ചു മാറ്റാൻ നഗരസഭ യുടെ നീക്കം ; കല്‍ക്കുറ്റിയില്‍ തട്ടി മറിഞ്ഞു വീണ് മരണം സംഭവിച്ചതിനെ തുടർന്നാണ് നടപടി

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പതിറ്റാണ്ടുകള്‍ക്ക് മുൻപ് സ്ഥാപിച്ച വാര്‍ക്കക്കുറ്റികൾ പൊളിച്ചു മാറ്റാൻ നഗരസഭ യുടെ നീക്കം ; കല്‍ക്കുറ്റിയില്‍ തട്ടി മറിഞ്ഞു വീണ് മരണം സംഭവിച്ചതിനെ തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ

പാലാ: യാത്രക്കാരിലൊരാളുടെ ജീവനെടുത്ത കുറ്റി പൊളിച്ചു നീക്കാന്‍ നഗരസഭ. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ മന്ദിരത്തില്‍ തട്ടാതിരിക്കാനും അത്രമേല്‍ ചേര്‍ന്നു വരാതിരിക്കാനും വേണ്ടി സ്ഥാപിച്ച വാര്‍ക്കക്കുറ്റികളാണ് പൊളിച്ചു നീക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുൻപ് ബസ് സ്റ്റാന്‍ഡിന് നാലു വശങ്ങളിലും സ്ഥാപിച്ചതാണ് ഈ കുറ്റികള്‍.

അപകടത്തെത്തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കല്‍ക്കുറ്റികള്‍ എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് വ്യാപാരികള്‍ അവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ അതു സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന് ഷാജു തുരത്തന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍ക്കുറ്റിയില്‍ തട്ടി മറിഞ്ഞു വീണ് മരണം സംഭവിക്കുന്നത് പാലാ ബസ് സ്റ്റാന്‍ഡില്‍ ആദ്യ സംഭവമാണെങ്കിലും ചെറിയ അപകടങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുള്ളതായി വ്യാപാരികള്‍ പറഞ്ഞു.