
ഒറ്റക്കുത്തിന് നിതിനയുടെ വോക്കൽകോഡ് തകർന്നു ; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; കൊല്ലുമെന്ന് സുഹൃത്തിന് അഭിഷേക് മെസേജ് അയച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ
സ്വന്തം ലേഖകൻ
പാലാ: സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിനയെ അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടു കൂടിയെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഒറ്റ കുത്തില്‍ തന്നെ പെണ്‍കുട്ടിയുടെ വോക്കല്‍ കോഡ് അറ്റുപോയി. എങ്ങനെ കൊല ചെയ്യാമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായും സംശയം ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേല്‍പ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി. എന്നാല്‍ കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകള്‍ വിശദീകരിച്ചുകൊണ്ടാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
പഞ്ചഗുസ്തി ചാമ്പ്യന്‍ ആയ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാന്‍ ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ കൊല്ലും എന്ന് സുഹൃത്തിന് പ്രതി അഭിഷേക് സുഹൃത്തിന് മെസ്സേജ് അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ഒറ്റ കുത്തില്‍ തന്നെ അഭിഷേക് നിഥിനയെ കൊലപ്പെടുത്തിയിട്ടുണ്ട്. കൊലപാകതത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാല്‍ അഭിഷേക് സന്ദേശമയച്ചയാളെ പൊലീസ് ചോദ്യം ചെയ്യും
കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തില്‍ രക്ത ധമനികള്‍ മുറിഞ്ഞതാണ് നിതിനയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. പ്രതി അഭിഷേകിനെ കൊലപാതകം നടന്ന പാലാ സെന്റ് തോമസ് കോളേജില്‍ ഉച്ചയ്ക്ക് ശേഷം എത്തിച്ചു പൊലീസ് തെളിവെടുത്തു. നിതിനയെ കുത്തി വീഴ്‌ത്തിയതെങ്ങനെയാണെന്ന് രീതി ഭാവഭേദമില്ലാതെ അഭിഷേക് വിശദീകരിച്ചു. പാലാ ഡിവൈഎസ്‌പി ഷാജുവിൻ്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കൊല നടത്താനായി കത്തി വാങ്ങിയ കടയില്‍ അടുത്ത ദിവസം തെളിവെടുക്കും. കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് നിതിനയെ ആക്രമിച്ച ബ്ലേഡ് വാങ്ങിയത് എന്നു അഭിഷേക് പൊലീസിന് മൊഴി നല്‍കിയിരുന്നു. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.