പാലാ രാമപുരത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപടകടം; നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുടെ അടിയിലേക്ക് വീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; ലോറിയുടെ ചക്രങ്ങൾ യുവാവിന്റെ ദേഹത്ത് കൂടി കയറി ഇറങ്ങി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ: രാമപുരത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ലോറിയുടെ അടിയിലേക്ക് വീണ യുവാവ് മരണമടഞ്ഞു. സ്ക്കൂട്ടർ യാത്രികനായ ഉണ്ണിയെന്ന് വിളിക്കുന്ന ജിസ് മോൻ (44) ആണ് മരിച്ചത്.

കൂത്താട്ടുകളം റൂട്ടിൽ രാമപുരം പാലവേലിയിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിസ്മോൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയെ മറികടക്കുന്നതിനിടെ രാമപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മറ്റൊരു
സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ നിയന്ത്രണം വിട്ട് ജിസ്മോൻ ലോറിയുടെ പിൻചക്രങ്ങൾക്ക് ഇടയിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ ജിസ്മോന്റെ ദേഹത്ത് കൂടി കയറി ഇറങ്ങി.