play-sharp-fill
പാലാ തെരഞ്ഞെടുപ്പ് മാണി സി കാപ്പാനെ വെട്ടാൻ എൻസിപിയിലെ വിമത വിഭാഗം ; എൽഡിഎഫ് യോഗം ഇന്ന്

പാലാ തെരഞ്ഞെടുപ്പ് മാണി സി കാപ്പാനെ വെട്ടാൻ എൻസിപിയിലെ വിമത വിഭാഗം ; എൽഡിഎഫ് യോഗം ഇന്ന്

സ്വന്തം ലേഖിക

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന എൽഡിഎഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം.മാണി സി കാപ്പൻ തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

എതിരാളി കെഎം മാണി ആയിരുന്നിട്ടും ശ്രദ്ധേയമായ മത്സരമായിരുന്നു കഴിഞ്ഞ തവണ പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ കാഴ്ചവെച്ചത്. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തളയ്ക്കാൻ ഇടത് സ്ഥാനാർത്ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു. മാണിയില്ലാത്ത സാഹചര്യത്തിൽ മാണി സി കാപ്പന് തന്നെയാണ് വിജയസാധ്യതയെന്നാണ് ഇടതുമുന്നണി വിലിയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ എൻസിപിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നിരവധി സാമ്പത്തിക ക്രമക്കേടുകൾ കേസുകൾ നേരിടുന്നയാളെ സ്ഥാനാർത്ഥിയാക്കുന്നത് തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. മാണി സി കാപ്പൻ ഇടതുമുന്നണിയുടെ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നും നേരത്തേ കെഎം മാണിക്ക് എതിരെ ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് കേസ് പാർട്ടിയോട് ആലോചിക്കാതെയാണ് പിന്നീട് പിൻവലിച്ചതെന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്.

പാലാ നിയോജക മണ്ഡലത്തിൽ അടുത്തമാസം 23 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ പ്രഖ്യാപനം. ആഗസ്ത് 28 ന് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കമ്മീഷൻ പുറത്തിറക്കും. സെപ്തബർ നാലാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബർ അഞ്ചിന് നടക്കും. സെപ്തംബർ ഏഴ് വരെ നാമനിർദേശ പത്രികകൾ പിൻവലിക്കാം. 23 ന് വോട്ടെടുപ്പ് കഴിഞ്ഞ് 27 ന് ഫല പ്രഖ്യാപനം നടക്കും.