video
play-sharp-fill

ഒടുവിൽ തര്‍ക്കം തീര്‍ന്നു; പാലാ ‘ലണ്ടന്‍ ബ്രിഡ്ജിന്’ പച്ചക്കൊടി..! വൈദ്യുതിക്കും വെളളത്തിനും നഗരസഭയുടെ എന്‍ഒസി; എല്ലാ സഹായവും ഉറപ്പുനല്‍കി അധികൃതർ; അമിനിററി സെൻ്റര്‍ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കും

ഒടുവിൽ തര്‍ക്കം തീര്‍ന്നു; പാലാ ‘ലണ്ടന്‍ ബ്രിഡ്ജിന്’ പച്ചക്കൊടി..! വൈദ്യുതിക്കും വെളളത്തിനും നഗരസഭയുടെ എന്‍ഒസി; എല്ലാ സഹായവും ഉറപ്പുനല്‍കി അധികൃതർ; അമിനിററി സെൻ്റര്‍ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കും

Spread the love

സ്വന്തം ലേഖികം

പാലാ: ഒടുക്കം പാലാ ലണ്ടൻ ബ്രിഡ്ജ് യാഥാർത്ഥ്യത്തിലേക്ക്.

ഗ്രീന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസൗന്ദര്യവല്‍ക്കരണത്തിനും ടൂറിസ്റ്റ് അമിനിറ്റി സെൻ്ററിനുമായി നഗരഹൃദയത്തില്‍ മീനച്ചിലാറിൻ്റെ തീരത്ത് നിര്‍മ്മിച്ച വിനോദവിശ്രമകേന്ദ്രo തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള തുടര്‍ നടപടികള്‍ക്ക് നഗരസഭയുടെ പച്ചക്കൊടി ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതി കൂടിയാണിത്. നിര്‍മ്മാണ പ്ലാന്‍ നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നില്ല. നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്കോയും പണി ഏറ്റെടുത്ത കോണ്‍ട്രക്ടറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും വിഷയം കോടതി കയറുകയും ചെയ്തിരുന്നു.

ജോസ് കെ. മാണി എംപി വഴി നഗരസഭാ ചെയര്‍മാന്‍ തര്‍ക്കം പരിഹരിക്കുന്നതിന് ടൂറിസം വകുപ്പ് അധികൃതരുമായും വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതിക്കും വെളളത്തിനും വേണ്ടി നഗരസഭയുടെ എന്‍ഒസി ആവശ്യപ്പെട്ട് ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു.

നഗരസഭാ ചെയര്‍മാന്‍ ഈ വിവരം നഗരസഭാ കൗണ്‍സിലിൻ്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. നഗരസഭാ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍ എല്ലാ അനുമതികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
കൗണ്‍സില്‍ ഒറ്റക്കെട്ടായി എന്‍ഒസി നല്‍കുന്നതിന് അനുമതി നല്‍കി.

ജില്ലാ വികസന സമിതിയിലും വിഷയം ചര്‍ച്ച ചെയ്തിരുന്നു. 5 കോടി മുടക്കി നിര്‍മ്മിച്ച ടൂറിസം കേന്ദ്രം വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഗ്ലാസ് മേല്‍ക്കൂരയോടു കൂടിയ കോണ്‍ഫ്രന്‍സ് ഹാളും മറ്റും ഉള്‍പ്പെടുന്ന ഈ വിനോദ വിശ്രമകേന്ദ്രം കാടുപിടിച്ച്‌ നശിക്കുകയാണ്.

ഈ കേന്ദ്രത്തിൻ്റെ നടത്തിപ്പ് ആവശ്യപ്പെട്ട് നഗരസഭ ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. വകുപ്പുതല തര്‍ക്കങ്ങള്‍ കാരണം തുടര്‍ നടപടി ഉണ്ടായിരുന്നില്ല. വൈദ്യുതിയും വെള്ളവും കൂടി എത്തുന്നതോടെ അമിനിററി സെൻ്റര്‍ തുറക്കുവാന്‍ കഴിയുമെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു.