ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം…! പാലായില്‍ കെഎസ്‌ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ വരുന്നു; സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുക കെഎസ്‌ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച്
കോട്ടയം: പാലായില്‍ കെഎസ്‌ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ വരുന്നു.
സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന 22 ഡ്രൈവിംഗ് സ്‌കൂളുകളിലൊന്നാണ് പാലായില്‍ വരുന്നത്.
കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ പുതിയ കെട്ടിടം ഡ്രൈവിംഗ് സ്‌കൂള്‍ ഓഫീസാക്കി കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടും സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലവും പരിശീലനവും ടെസ്റ്റും നടത്തുന്നതിനായി ഉപയോഗിക്കുമെന്നാണ് സൂചന.
പരിശോധനയില്‍ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയില്ലെങ്കില്‍ പാലാ നഗരത്തോടു ചേര്‍ന്നുള്ള നെല്ലിയാനി, ചെത്തിമറ്റം, മുണ്ടുപാലം, ഞൊണ്ടിമാക്കല്‍ തുടങ്ങിയയിടങ്ങളിലെ ഗ്രൗണ്ടുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളും പരിശോധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയും ലൈസന്‍സ് ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കെഎസ്‌ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ചാവും സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുക.
സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുളള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത നല്‍കും.
ആധുനിക സംവിധാനങ്ങളോടുകൂടി ആരംഭിക്കുന്ന സ്‌കൂളില്‍ ജില്ലയിലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതിനും പദ്ധതിയുണ്ട്.