പാലായിൽ നിന്ന് മുങ്ങി ഷൊർണ്ണൂരിൽ പൊങ്ങിയ 22 കാരി കാമുകൻ്റെ കരം പിടിച്ച് തിരികെയെത്തി; ഭർത്താവിനൊപ്പം പുലർച്ചെ നാല് മണി വരെ കടന്നുറങ്ങിയെന്നും ഫെയ്സ് ബുക്ക് കാമുകൻ്റെ കാറിൻ്റെ ശബ്ദം കേട്ടപ്പോൾ എണീറ്റ് സ്ഥലം വിട്ടെന്നും യുവതി
സ്വന്തം ലേഖകൻ
പാലാ: പാലായ്ക്ക് സമീപം പൂവക്കുളത്തു നിന്നു മുങ്ങി ഷൊര്‍ണ്ണൂരില്‍ പൊങ്ങിയ 22 കാരിയായ യുവതി ഇന്നലെ വൈകിട്ട് രാമപുരം പൊലീസ് സ്റ്റേഷനിലെത്തി; വന്നത് ഫെയ്സ് ബുക്ക്
കാമുകനുമൊത്ത്!
ഭര്‍ത്താവിന്റെ മദ്യപാനവും പാന്‍പരാഗ് ഉപയോഗവും മൂലം മനംമടുത്ത താന്‍ ഒരു വര്‍ഷം മുൻപ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിക്കൊപ്പമാണ് വീടുവിട്ടതെന്നാണ് യുവതിയുടെ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് കാമുകൻ്റെ കാറിൻ്റെ ശബ്ദം കേട്ടപ്പോൾ പുറത്തിറങ്ങി.
നേരത്തേ പറഞ്ഞുറപ്പിച്ച പ്രകാരം കാമുകന്‍ പുലര്‍ച്ചെ നാല് മണിക്ക് വീടിനു സമീപത്തെ വഴിയില്‍ കാറുമായി കാത്തു നിന്നിരുന്നു.
തന്റെ ഫോണിലെ സിം’ ഭര്‍ത്താവ് ഒടിച്ചു കളഞ്ഞിരുന്നതിനാല്‍ ഭര്‍ത്താവിന്റെ ഫോണിലെ സിമ്മും അടിച്ചുമാറ്റിയാണ് യുവതി സ്ഥലം വിട്ടത്.
പോയ പോക്കില്‍ വഴിയില്‍ കണ്ട ഒരു ക്ഷേത്രത്തില്‍ വച്ച് തങ്ങള്‍ വിവാഹിതരായെന്നും യുവതി പൊലീസിനോടു പറഞ്ഞു.
ഇന്നലെ കാമുകനൊപ്പമാണ് യുവതി രാമപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ട ഭര്‍ത്താവും എത്തിയിരുന്നു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഓണ്‍ലൈനിലൂടെ പാലാ കോടതിക്കു മുൻപാകെ യുവതിയെ ഹാജരാക്കി.
കാമുകനൊപ്പം പോകാനാണ് ആഗ്രഹമെന്ന് അറിയിച്ച യുവതിയെ കോടതി കാമുകനൊപ്പം തന്നെ വിട്ടയച്ചു.
യുവതി രാത്രി തന്നെ കാമുകനൊപ്പം പാലക്കാട്ടേയ്ക്ക് തിരിച്ചപ്പോള്‍ പരാതിക്കാരനായ ഭര്‍ത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി.
രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂവക്കുളം കാരമല കുമ്പളാംപൊയ്ക ഭാഗത്തുള്ള 22 കാരിയെ വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്.
ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതിനിടെ യുവതി തന്നെ ഷൊര്‍ണ്ണൂരില്‍ നിന്നും രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഇന്നലെ സ്‌റ്റേഷനിലെത്താമെന്ന് അറിയിക്കുകയുമായിരുന്നു.
യുവതിയും കാമുകനും ഒരു വർഷം മുൻപ് ഫെയ്സ് ബുക്കിലൂടെയാണ് പരിചയപ്പെട്ടത്