play-sharp-fill
കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഇറാനില്‍ കൊണ്ടുപോയി യുവാക്കളെ ചൂഷണം ചെയ്തു; തട്ടിപ്പിനിരയായത് കോട്ടയം പാലാ സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ;   കേസെടുത്ത് പോലീസ്

കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഇറാനില്‍ കൊണ്ടുപോയി യുവാക്കളെ ചൂഷണം ചെയ്തു; തട്ടിപ്പിനിരയായത് കോട്ടയം പാലാ സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ; കേസെടുത്ത് പോലീസ്

പാലാ: ദുബായില്‍ കപ്പലില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഇറാനില്‍ കൊണ്ടുപോയി യുവാക്കളെ ചൂഷണം ചെയ്ത സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പാലായില്‍ നിന്നുള്ളള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇത്തരത്തില്‍ ചൂഷണത്തിനിരയായവര്‍ അവിടെനിന്നു രക്ഷപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയിരുന്നു.

യുവാക്കളോട് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് കടത്തിയ ഏജന്‍റുമാര്‍ക്കെതിരേ ബന്ധുക്കള്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു പുറമേ അതതു പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്ബൂര്‍ പറമ്ബത്ത് മുഹമ്മദ് നിഷാന്‍, പത്തനംതിട്ട മയിലാടുംപാറ കുളത്താനിമണ്ണില്‍ സുധീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
മുംബൈയില്‍നിന്ന് ദുബായിലെത്തിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാസങ്ങളോളം ജോലി നല്‍കിയില്ല. മറ്റൊരു സ്ഥലത്ത് കപ്പലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പിന്നീട് ഇവരെ വെസലില്‍ കയറ്റി ഇറാനിലെ ഒരു തുറമുഖത്തേക്ക് കൊണ്ടുപോയി.

അവിടെ ചെറിയൊരു മുറിയില്‍ നിരവധി ആളുകളെ ആഴ്ചകളോളം താമസിപ്പിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയ യുവാക്കള്‍ പറയുന്നു.
ഇറാനില്‍ പരിചയപ്പെട്ട ചിലരുടെ സഹായത്തോടെ നാട്ടിലേക്ക് ഫോണ്‍ വിളിച്ച്‌ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ബന്ധുക്കള്‍ ഏജന്‍റുമാരുമായി സംസാരിച്ചതിനെത്തെടര്‍ന്ന് അന്ന് ഇവര്‍ക്ക് ഇറാനില്‍ ചെറിയ കപ്പലുകളില്‍ ജോലി നല്‍കി. സുരക്ഷാ സൗകര്യങ്ങളില്ലാത്ത പഴകിയ കപ്പലുകളില്‍ ജീവന്‍ പണയം വച്ച്‌ ഒന്‍പത് മാസത്തോളം ജോലി ചെയ്ത ഇവര്‍ക്ക് ശമ്പളം നല്‍കിയില്ല. നാട്ടിലേക്ക് തിരിച്ച്‌ പോകുവാന്‍ ആവശ്യമായ രേഖകള്‍ നല്‍കാനും കപ്പല്‍ അധികൃതര്‍ തയാറായില്ല.

തുടര്‍ന്ന് കപ്പല്‍ കമ്ബനിയിലെ ചില ജീവനക്കാര്‍ക്ക് മനസലിവ് തോന്നിയതിനെത്തുടര്‍ന്നാണ് ആവശ്യമായ രേഖകള്‍ ലഭിച്ചതെന്ന് യുവാക്കള്‍ പറയുന്നു. വീട്ടുകാര്‍ വിമാന ടിക്കറ്റിനുള്ള പണം നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ സാധിച്ചത്.

3.3 ലക്ഷം രൂപയാണ് ഒരാളില്‍നിന്ന് ജോലി വാഗ്ദാനം നല്‍കി ഏജന്‍റുമാര്‍ വാങ്ങിയത്. പരാതി നല്‍കി നാളുകളായിട്ടും കുറ്റവാളികളെ പിടികൂടുവാനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.