പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ നാല് പേർ അറസ്റ്റിൽ; പിടിയിലായത് വളളിച്ചിറ, പുലിയന്നൂർ സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാല: പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

പാല വളളിച്ചിറ ഭാഗത്ത് തട്ടയത്തു വീട്ടിൽ ജസ്റ്റിൻ തോമസ് (19), വെളളാരംകാലായിൽ വീട്ടിൽ ജറിൻ സാബു(19), പുലിയന്നൂർ, മുത്തോലി ഭാഗത്ത് , ആനിമൂട്ടിൽ വീട്ടിൽ നന്ദു എ.ജെ(20), വളളിച്ചിറ കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീക്കുട്ടൻ (18) എന്നിവരാണ് പോലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ടൗണിൽ കൊട്ടാരമറ്റം ഭാഗത്ത് യുവാക്കൾ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവ‌ർ പിടിയിലായത്.

പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ. ബിജു.കെ.തോമസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീജേഷ് കുമാർ, ശങ്കർ, അരുൺകുമാർ എന്നിവ‍ർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയതത്.