പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്ത്; പ്രവിത്താനം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
പാല: പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്തു അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ ളാലം പ്രവിത്താനം ഭാഗത്ത് പാമ്പാക്കൽ വീട്ടിൽ ജെയിംസ് തോമസ് (62) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ പതിനൊന്നാം തീയതി പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ രാഷ്ട്രീയ പാർട്ടിയുടെ പൊതുസമ്മേളനം നടക്കാനിരുന്ന വേദിയിൽ തുടർച്ചയായ മൂന്ന് ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും, നേതാക്കന്മാരെയും മറ്റ് ഉദ്യോഗസ്ഥരും ഈ സ്ഫോടനങ്ങളിൽ ഇരയാകും എന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്.
പതിനൊന്നാം തീയതി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിൽ ഇയാളാണ് കോട്ടയം കെ.എസ്.ആർ.ടി.സി യിലും, പ്രസ് ക്ലബ്ബിലും ഭീഷണിക്കത്ത് ഇട്ടതെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാളെ അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ ശ്രീജിത്ത് ടി, ജയകുമാർ കെ,എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ വിപിൻ കെ.ജെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.