പാലാ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്; കറുപ്പ് വസ്ത്രമണിഞ്ഞ് പ്രധിഷേധവുമായി ബിനു പുളിക്കക്കണ്ടം ; ജോസ് കെ മാണിക്ക് തുറന്ന കത്തയച്ചു
സ്വന്തം ലേഖകൻ
കോട്ടയം: പാലാ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രധിഷേധവുമായി ബിനു പുളിക്കക്കണ്ടം. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.നഗരസഭ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ അദ്ദേഹം കറുപ്പ് വസ്ത്രമണിഞ്ഞാണ് പോയത്.
താൻ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു.
ചില കാര്യങ്ങള്‍ പറയാനുണ്ട്. നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം അതെല്ലാം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 11 മണിക്ക് ആരംഭിച്ചു. കേരള കോൺഗ്രസ് -10, സിപിഐഎം- 6, സിപിഐ- 1 എന്നിങ്ങനെയാണ് കക്ഷിനില.
ജോസീന്‍ ബിനോയെയാണ്, സിപിഎം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സിപിഐഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.