പാലായില്‍ പരീക്ഷ എഴുതാന്‍ പോയ ഇരുപത്തിയാറുകാരിക്ക് തലക്ക് വെട്ടേറ്റു; ചോരവാര്‍ന്ന് വഴിയില്‍ കിടന്നത് മണിക്കൂറുകളോളം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

പാലാ: പരീക്ഷ എഴുതാന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തി. വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റ്റിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ വീട്ടില്‍നിന്ന് 150 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഏറ്റുമാനൂര്‍ സ്വദേശികളായ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.