play-sharp-fill
പാലാ ളാലം പള്ളിക്ക് സമീപം ബൈപാസ് റോഡിൽ നിർമ്മാണത്തിനായി റോഡിൽ ഇറക്കിയിട്ടിരുന്ന മെറ്റലിൽ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്; റോഡിൽ  സിഗ്നൽ ബോർഡോ, അപായസൂചനയോ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി

പാലാ ളാലം പള്ളിക്ക് സമീപം ബൈപാസ് റോഡിൽ നിർമ്മാണത്തിനായി റോഡിൽ ഇറക്കിയിട്ടിരുന്ന മെറ്റലിൽ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്; റോഡിൽ സിഗ്നൽ ബോർഡോ, അപായസൂചനയോ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി

സ്വന്തം ലേഖിക

പാല: സെൻ്റ് മേരീസ് സ്കൂളിനും ളാലം പള്ളിക്കും സമീപം ബൈപാസിൽ റോഡിൽ നിർമ്മാണത്തിനായി ഇറക്കിയിട്ടിരുന്ന മെറ്റലിൽ തട്ടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്.

രാത്രിയിൽ ഇതുവഴി പോയ ബൈക്കാണ് അപകടത്തിപ്പെട്ടത്.
എംസാൻ്റും, മെറ്റിലും ഇന്നലെ വൈകിട്ട് റോഡിൻ്റെ പകുതിയോളം ഇറക്കിയിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ റോഡിൽ യാത്രക്കാർക്കായി ഒരു സിഗ്നൽ ബോർഡോ, അപായസൂചനയോ സ്ഥാപിച്ചിരുന്നില്ല എന്നാണ് പരാതി. പ്രദേശത്ത് വഴിവിളക്ക് ഇല്ലാത്തതും അപകടത്തിന് കാരണമായെന്നും പറയുന്നു.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പാലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.