
പാലാ : പൊലീസുകാരെ നോക്കു കുത്തിയാക്കി ബൈക്കിൽ യുവാക്കളുടെ മരണപ്പാച്ചിൽ, ഇന്നലെ വൈകിട്ട് പാലാ നഗരത്തിലാണ് സംഭവം.
രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പാലായിൽ തീർത്ത അതീവ സുരക്ഷാവലയം മറികടന്നാണ് യുവാക്കൾ ബൈക്ക് യാത്ര നടത്തിയത്.
പാലായില്‍ കൊട്ടാരമറ്റം മുതല്‍ പുലിയന്നൂർ ജങ്ങ്ഷൻവരെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണി മുതല്‍ പൂർണ്ണമായും തടസ്സപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ഒരു ബൈക്കില്‍ മൂന്നു യുവാക്കള്‍ പോലീസ് വലയം ഭേദിച്ച് യാത്ര നടത്തിയത്. രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്ത് യാത്ര തിരിക്കുംമുമ്ബായിരുന്നു സംഭവം.
കൊട്ടാരമറ്റം ആർ.വി. ജങ്ങ്ഷൻ ഭാഗത്തു നിന്നിരുന്ന പോലീസിനെ വകവയ്ക്കാതെ കടന്നു വന്ന ബൈക്ക് യാത്രികർ കടപ്പാട്ടൂർ നിന്ന പോലീസുകാരെയും വെട്ടിച്ച് ചടങ്ങ് നടക്കുന്ന സെൻ്റ് തോമസ് ഭാഗത്തേയ്ക്ക് ഓടിച്ചു പോയി.തുടർന്നു സെൻ്റ് തോമസ് കോളജിനു മുന്നിലൂടെ പോയ ബൈക്ക് യാത്രികരെ തടയാൻ ശ്രമിച്ച പോലീസുകാരെയും വെട്ടിച്ച് കോട്ടയം ഭാഗത്തേയ്ക്ക് പാഞ്ഞു പോകുകയായിരുന്നു.
ബൈക്കില്‍ വരുന്നവരെ തടയാൻ പോലീസ് ശ്രമിക്കുന്നതും പോലീസുകാർക്കിടയിലൂടെ അതീവ സുരക്ഷാ മേഖലയിലൂടെ ബൈക്ക് ഓടിച്ചു പോകുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്
.തടയാൻ ശ്രമിക്കുന്ന രണ്ടു പോലീസുകാരെ വെട്ടിച്ചു പോകുമ്ബോള്‍ ഒരു പോലീസുകാരൻ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. KL6J6920 എന്ന നമ്പർ ബൈക്കിലാണ് ഇവർ സഞ്ചരിച്ചത്.
ആംബുലൻസും പാസുകള്‍ ഉള്ള വാഹനങ്ങളും ഒഴികെ മറ്റൊരു വാഹനവും കടത്തിവിടാത്ത സാഹചര്യത്തിലാണ് ഈ മൂവർ സംഘം സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പൊലീസിനെ വെല്ലുവിളിച്ച് കൂസലില്ലാതെ സഞ്ചാരം നടത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു, പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തി കൃത്യമായ ശിക്ഷ നൽകണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.



