പാലായിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു കയറി എൻജിനീയറിങ് വിദ്യാർഥി മരിച്ചു; ഒപ്പമുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശിയായ സുഹൃത്തിനെ ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

പാലാ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു കയറി എൻജിനീയറിങ് വിദ്യാർഥി മരിച്ചു.

പന്തളം സ്വദേശി ഷൈബിൻ കെ.മാത്യു ആണ് മരിച്ചത്. പാലാ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ മൂന്നാം വർഷ വിദ്യാർഥിയാണ്. ഒപ്പമുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശി ക്രിസ് ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വെളുപ്പിനെ 12.30ന് ഭരണങ്ങാനം മേരിഗിരി തറപ്പേൽക്കടവ് പാലത്തിനു സമീപമാണ് അപകടം. 2 ബൈക്കുകളിലായി പോയ ഒരു സംഘത്തെ കാണാതായതോടെ തിരിച്ചെത്തി നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത് കാണുന്നത്.