
ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിടിച്ചു : അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം
സ്വന്തം ലേഖകൻ
കോട്ടയം: പാലാ അല്ലാപ്പാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ആന്ധ്ര അനന്തപൂർ സ്വദേശി രാജു, ലോട്ടറി വിൽപ്പനക്കാരനായ കടനാട് സ്വദേശി ചന്ദ്രൻ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ബൈക്കിൽ ഇടിച്ച ശേഷം വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടുന്ന ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു.
ലോറിയിലിടിച്ച ജീപ്പ് റോഡ് സൈഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ കടനാട് സ്വദേശി കല്ലിറുക്കിത്താഴെ ചന്ദ്രനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാൾ തൽക്ഷണം മരണപ്പെട്ടു.അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :