
ഭീകരാക്രമണത്തിൽ 7-പാക് സൈനികർ വെടിയേറ്റു മരിച്ചു
കറാച്ചി: പാകിസ്ഥാനില്‍ സുരക്ഷാ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസർമാർ ഉൾപ്പെ ഏഴ് സൈനികർ വെടിയേറ്റ് മരിച്ചു.
ഇന്നലെയായിരുന്നു അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ മിർ അലി മേഖലയിലായിരുന്നു സംഭവം.
ലെഫ്. കേണല്‍, ക്യാപ്റ്റൻ പദവിയിലുള്ള ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. ആറ് ഭീകരരെ വെടിവച്ചു കൊന്നു. ചെക്ക് പോസ്റ്റ് വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി ഭീകരർ സൈനികർക്ക് നേരെ പായുകയായിരുന്നു. . ഇതിനിടെ ഒന്നിലേറെ ചാവേർ സ്ഫോടനങ്ങളും ശക്തമായ വെടിവയ്പുമുണ്ടായി. മേഖലയില്‍ ഭീകരർക്കായി തെരച്ചില്‍ ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0