
പാകിസ്താൻ,ബംഗ്ലാദേശ് കുടിയേറ്റക്കാർ ഉടൻ രാജ്യം വിടുക, ഇല്ലെങ്കിൽ അവരെ പുറത്താക്കും ; അനധികൃത കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി നവനിർമാൺ സേന
സ്വന്തം ലേഖകൻ
മുംബൈ: പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായെത്തിയ കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്ത്. നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യം വിട്ടില്ലെങ്കിൽ അവരെ എംഎൻഎസ് ശൈലിയിൽ പുറത്താക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്.
മുംബൈ പനവേലിലെ വഴിയോരങ്ങളിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ഫെബ്രുവരി 9ന് റാലി സംഘടിപ്പിക്കാനാണ് എംഎൻഎസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎൻഎസ് സ്ഥാപകനായ രാജ് താക്കറെയുടേയും അദ്ദേഹത്തിന്റെ മകൻ അമിത് താക്കറെയുടേയും ചിത്രങ്ങളും പോസ്റ്ററിൽ പതിപ്പിച്ചിട്ടുണ്ട്.
Third Eye News Live
0