play-sharp-fill
‘ഞാന്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ആ ഇന്ത്യന്‍ താരത്തെയാണ്’; പാക് പടയോട് മുന്‍ ബാറ്റര്‍

‘ഞാന്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ആ ഇന്ത്യന്‍ താരത്തെയാണ്’; പാക് പടയോട് മുന്‍ ബാറ്റര്‍

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെ ഏഷ്യാ കപ്പില്‍ ഇറങ്ങാനൊരുങ്ങുന്ന ബാബര്‍ അസമിനും സംഘത്തിനും മുന്നറിയിപ്പുമായി മുന്‍ പാകിസ്താന്‍ ബാറ്റര്‍ ബാസിത് അലി.ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഫൈനല്‍ ഉള്‍പ്പടെയുള്ള മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ടെന്ന് ബാസിത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമാണ് പാകിസ്താനുള്ളത്.

എങ്കിലും ഒരു ഇന്ത്യന്‍ താരത്തെ പാകിസ്താന്‍ ഭയപ്പെടണമെന്ന് ബാസിത് പറയുന്നു.’ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ മൂന്ന് തവണ മത്സരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.ഇന്ത്യയും പാകിസ്താനും ഫൈനല്‍ കളിക്കുമെന്ന് വരെ ഞാന്‍ കരുതുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമാണ് പാകിസ്താനുള്ളത്. എന്നാല്‍ വിരാട് കോഹ്‌ലിയില്‍ അപകടകരമായ ഒരു ബാറ്ററുണ്ട്. അദ്ദേഹം പാകിസ്താനെതിരെ എപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബാറ്ററെന്ന നിലയില്‍ ഞാന്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് വിരാട് കോഹ്‌ലിയെയാണ്’, ബാസിത് അലി പറഞ്ഞു.ഏഷ്യാ കപ്പിലെ ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം.സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം. നേപ്പാളിനെതിരെ നേടിയ ജയത്തോടെ പാക് പട ഇതിനകം ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറന്നുകഴിഞ്ഞു.

എന്നാല്‍ പാകിസ്താനുമായുള്ളത് ഇന്ത്യയുടെ കന്നിയങ്കമാണ്.പാക് പടയെ വീഴ്ത്തി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.ഏകദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്ന മത്സരമായിരിക്കും ഇത്.ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി വരുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍ ഏഷ്യാ കപ്പ് ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.