പഞ്ചാബ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ പാകിസ്ഥാന് ശ്രമിച്ചെന്ന് ഇന്ത്യന്‍ സൈന്യം.
പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരായ പ്രത്യാക്രമണത്തിലാണ് സുവര്‍ണക്ഷേത്രം തകര്‍ക്കാനുള്ള ശ്രമം നടന്നത്.
മെയ് 7-8 തീയതികളിൽ രാത്രിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രം പാകിസ്ഥാന് ലക്ഷ്യമിട്ടതെന്ന് മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി തിങ്കളാഴ്ച വെളിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്കെതിരെയല്ല ഭീകരതയ്ക്കെതിരെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍ എന്ന് വെടിനിര്‍ത്തലിന് ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പക്ഷേ പാക് ഡ്രോണുകളും മിസൈലുകളും സാധാരണക്കാരെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.
എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വ്യോമാക്രമണങ്ങളെയുള്പ്പെടെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു. കാമികാസി ഡ്രോണുകൾ, തുർക്കി നിർമ്മിത ഡ്രോണുകൾ, മിസൈലുകൾ എന്നിവയാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. എന്നാല്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇത്തരം നീക്കങ്ങളെയെല്ലാം തകർത്തു.