video
play-sharp-fill

സമാധാനത്തിന് ഒരവസരം കൂടി  നൽകണം ,  പാക്പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

സമാധാനത്തിന് ഒരവസരം കൂടി നൽകണം , പാക്പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : സമാധാനത്തിന് ഒരു അവസരം കൂടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.2015ൽ മോദിയുമായി ചർച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാൻ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താൻ ഒരുമിച്ചു നിൽക്കണമെന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പടുത്തപ്പോൾ പറഞ്ഞതെല്ലാം മറന്നിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച് നിൽക്കുകയാണെന്ന് പറഞ്ഞ മോദി പഠാന്റെ മകൻ ആണെങ്കിൽ ഭീകരാക്രമണത്തിന് പിന്നിലെ ശക്തികളെ ഇമ്രാൻ ഖാൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.