video
play-sharp-fill
അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ച് പാക്കിസ്ഥാൻ ;  വ്യോമ നീക്കം നിരീക്ഷിച്ച് ഇന്ത്യയും

അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ച് പാക്കിസ്ഥാൻ ; വ്യോമ നീക്കം നിരീക്ഷിച്ച് ഇന്ത്യയും

സ്വന്തം ലേഖകൻ

ശ്രീന​ഗ‍ർ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണ രേഖയിൽ പ്രകോപനപരമായ നീക്കവുമായി പകിസ്ഥാൻ. നിയന്ത്രണരേഖയിലേക്ക് 20000 പകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതി‍ർത്തിയിലേക്ക് തന്നെയാണ് പകിസ്ഥാൻ സൈനികരെ വിന്യസിച്ചിരിക്കുന്നത്. പകിസ്ഥാനിലെ ​ഗിൽജിത് ബാൾടിസ്ഥാൻ മേഖലയിൽ നിന്നുമാണ് സൈന്യത്തെ ഇവിടേക്ക് മാറ്റിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. പകിസ്ഥാന്‍റെ ഭാ​ഗത്തു നിന്നും അതിർത്തിയിൽ നടക്കുന്ന വ്യോമ നീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ഒരു ചൈനീസ് വിമാനത്തിന് പകിസ്താൻ ഇന്ധനം നിറക്കുവാനുള്ള സൗകര്യവും ചെയ്തു കൊടുത്തു എന്ന വിവരവും പുറത്തു വരുന്നുണ്ട്.

അതേസമയം കശ്മീരിലെ സോപോറിൽ സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. രണ്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു.