
സ്വന്തം ലേഖിക
മുണ്ടക്കയം: പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പിലേക്ക് വരുന്ന വാഹനങ്ങള്‍ ദേശീയ പാതയോരത്ത് പാര്‍ക്ക് ചെയ്യുന്നത് വൻ ഗതാഗതകുരുക്കിന് വഴിവെക്കുന്നു . റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ സ്ഥലത്ത് ഗതാഗതകുരുക്ക് രൂക്ഷമാകുകയാണ് .
അമിതവേഗത്തില്‍ ദേശീയപാതയിലേക്ക് വാഹനങ്ങള്‍ ഇറങ്ങി വരുന്നതുമൂലം അപകടങ്ങളും തുടർക്കഥയാണ് . മദ്യഷോപ്പ് ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിക്കുന്നതിനാൽ ഇവിടെ മുൻകാലങ്ങളിൽ നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇതിനെല്ലാം പൊതുഗതാഗതം താറുമാറാക്കും വിധമാണ് വാഹന പാര്‍ക്കിംഗ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒട്ടുമിക്ക ശനിയാഴ്ചകളിലും വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചോല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്. പകല്‍ സമയത്ത് മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കാറുണ്ടെങ്കിലും ഇത് എല്ലാ സമയങ്ങളിലും സാധ്യമാകില്ല.
അവധി ദിവസത്തിന്
മുൻപുള്ള ദിവസങ്ങളില്‍ പൈങ്ങനാ പാലം മുതല്‍ വൈഎംസിഎ ജംഗ്ഷന്‍ വരെ ഗതാഗതക്കുരുക്ക് നീളും. പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കുവാന്‍ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.