play-sharp-fill
പാഴ്‌സൽ എത്തിയിട്ടുണ്ട്; കലക്ടറേറ്റിന് പുറത്ത് കാത്തുനിൽക്കുകയാണെന്നും 600 രൂപ നൽകി പാഴ്‌സൽ ഏറ്റുവാങ്ങണമെന്നും പറഞ്ഞു; പാഴ്‌സൽ കൈപ്പറ്റി തുറന്നുനോക്കിയപ്പോൾ മുഷിഞ്ഞുപഴകിയ രണ്ട് ഷർട്ടുകൾ

പാഴ്‌സൽ എത്തിയിട്ടുണ്ട്; കലക്ടറേറ്റിന് പുറത്ത് കാത്തുനിൽക്കുകയാണെന്നും 600 രൂപ നൽകി പാഴ്‌സൽ ഏറ്റുവാങ്ങണമെന്നും പറഞ്ഞു; പാഴ്‌സൽ കൈപ്പറ്റി തുറന്നുനോക്കിയപ്പോൾ മുഷിഞ്ഞുപഴകിയ രണ്ട് ഷർട്ടുകൾ

സ്വന്തം ലേഖകൻ

കൊച്ചി: മുഷിഞ്ഞു പഴകിയ ഷർട്ടുകൾ പാഴ്‌സലിൽ എത്തിച്ച് കലക്ടറേറ്റിലെ സാർജന്റ് ടിഎൻ രാമചന്ദ്രനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കലക്ടറേറ്റിന്റെ സുരക്ഷാ ചുമതലയുള്ള സാർജന്റിന് ഔദ്യോഗിക വിലാസത്തിലാണ് പാഴ്‌സലെത്തിയത്.


ഫോണിൽ വിളിച്ച് പാഴ്‌സൽ എത്തിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. കലക്ടറേറ്റിന് പുറത്ത് കാത്തുനിൽക്കുകയാണെന്നും 600 രൂപ നൽകി പാഴ്‌സൽ ഏറ്റുവാങ്ങണമെന്നുമാണ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ഒന്നും ബുക്ക് ചെയ്തിരുന്നില്ലെന്നു സാർജന്റ് പറഞ്ഞെങ്കിലും പാഴ്‌സൽ കൊണ്ടുവന്നയാൾ വഴങ്ങിയില്ല. മക്കൾ ഷർട്ടുകൾ ആവശ്യപ്പെട്ടിരുന്നോ എന്നറിയാൻ വിളിച്ചെങ്കിലും അവരെ കിട്ടിയില്ല.

ഇതേതുടർന്ന് സഹപ്രവർത്തകന്റെ കയ്യിൽ 600 രൂപ കൊടുത്തയച്ച് പാഴ്‌സൽ കൈപ്പറ്റി. തുറന്നുനോക്കിയപ്പോൾ മുഷിഞ്ഞുപഴകിയ 2 ഷർട്ടുകളായിരുന്നു. പാഴ്‌സൽ കൊണ്ടുവന്നയാളുടെ ഫോൺ നമ്പറിൽ പലതവണ വിളിച്ചുനോക്കിയെങ്കിലും എടുക്കുന്നില്ലെന്ന് സാർജന്റ് പറഞ്ഞു.