play-sharp-fill

അത്‌ലറ്റിക് മീറ്റിനിടെ കുട്ടിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ സംഭവത്തിൽ ജില്ലാ കളക്ടറോട് ദേശീയ ബാലവകാശ കമ്മീഷൻ റിപ്പോർട്ട് തേടി, നടപടി കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലിനെത്തുടർന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറോട് ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്. സംഭവത്തിലെ ബന്ധപ്പെട്ട രേഖകളുടെ ആധികാരിക പകർപ്പുകളും തുടർനടപടികളും ഉൾപ്പെടെയുള്ള വിശദവും വസ്തുതാപരവുമായ റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നിയമപ്രകാരം നിയുക്തമായി രൂപീകരിച്ചിട്ടുള്ള മറ്റേതെങ്കിലും കമ്മീഷനുകൾ ഈ […]

നിര്യാതനായി

ഏറ്റുമാനൂർ : പടിഞ്ഞാറെനട മഹാലക്ഷ്മിയിൽ ശ്രീറാം സുബ്രഹ്മണ്യൻ ( 45 ) അന്തരിച്ചു. പാലക്കാട് എൽ.ജി റബ്ബേഴ്‌സ് ഉദ്യോഗസ്ഥനാണ്. ഭാര്യ : പ്രൊഫ.സരിത അയ്യപ്പൻ ( ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. ആർ.എ അയ്യരുടെ മകൾ ) . മക്കൾ : ലക്ഷ്മി ( ചിന്മയ വിദ്യാലയ വിദ്യാത്ഥിനി ), വാണി. സംസ്‌കാരം പിന്നീട്

ഫെസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് നിറപറ എം.ഡി യിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റി യുവതി ; നിറപറ മുതലാളി കുടുക്കിലേക്കോ ?, യുവതിയ്ക്ക് പിന്നിൽ വൻസംഘമെന്ന് പോലീസ്

  സ്വന്തം ലേഖിക പെരുമ്പാവൂർ: ഫേസ്ബുക് ചാറ്റ് പരസ്യമാക്കും എന്നു ഭീഷണിപ്പെടുത്തി നിറപറ എംഡി ബിജു കർണ്ണനിൽ നിന്ന് പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ (35)യ്ക്ക് പിന്നിലുള്ളത് വമ്പൻ സംഘം. ഒരു വർഷമായി സീമ വ്യവസായിയുമായി ഫേസ്ബുക് ബന്ധം തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പല പേരുകൾ ഉപയോഗിച്ചായിരുന്നു പരിചയപ്പെടലും ചാറ്റിങ്ങും. 50 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. ഇതിനിടെയാണ് ബലാത്സംഗം ചെയ്തുവെന്ന് ഭാര്യയോട് പറഞ്ഞ് പണം തട്ടുമെന്ന ഭീഷണിയെത്തിയതും ബിജു കർണ്ണൻ പരാതി നൽകിയതും. സീമ ബിജു കർണ്ണനുമായി നടത്തിയ […]

കൂടത്തായി കൊലപാതക പരമ്പര ; റോജോയുടെ തെളിവെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖിക കോഴിക്കോട് : റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ. കേസുമായി ബന്ധപ്പെട്ടു പരാതി പിൻവലിക്കുന്നതിന് ജോളിയുടെ സമ്മർദമുണ്ടായിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ. 9 മണിക്കൂർ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. എസ്പി […]

വൈദ്യുതി ബിൽകുടിശിക കോടികൾ കടന്നിട്ടും സർക്കാർ ഇളകുന്നില്ല: കുടിശിക പിരിക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; 1250 കോടി പറ്റിച്ച വമ്പൻമാരെ കുടുക്കാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം

സ്വന്തം ലേഖകൻ കോട്ടയം: 1250 കോടിയിലധികം വൈദ്യുതി കുടിശിക ആക്കിയ ശേഷം കൃത്യമായ കാരണമില്ലാതെ സർക്കാരിനെയും നാട്ടുകാരെയും പറ്റിക്കുന്ന വമ്പൻമാർക്കെതിരെ നിയമവഴിയിൽ പോരാട്ടവുമായി തേർഡ് ഐ ന്യൂസ് ലൈവ്. വൈദ്യുതി കുടിശിക സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ തന്നെ വാർത്ത നൽകിയിരുന്നു. ഈ വാർത്തയുടെ ലിങ്ക് സഹിതം, കുടിശിക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംങ് ഡയറക്ടർ എ.കെ ശ്രീകുമാർ വൈദ്യുതി വകുപ്പ് സെക്രട്ടറിയ്ക്കും, റെഗുലേറ്ററി ബോർഡിനും, വൈദ്യുതി വകുപ്പ് ചെയർമാനും കത്ത് നൽകിയിരുന്നു. അടിയന്തരമായി തുക പിരിച്ചെടുക്കാൻ നടപടിയുണ്ടാകണും, […]

കെ. ടി ജലീൽ രാജിവെച്ച് ജൂഡിഷ്യൽ അന്വേഷണം നേരിടണം ; രമേശ് ചെന്നിത്തല

സ്വന്തം ലേഖിക തിരുവനന്തപുരം: എംജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ ആവശ്യപ്പെട്ടു. അതേസമയം എം.ജി. സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികൾക്ക് മാർക്കുദാനം നടത്തിയതിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീൻ സർവകലാശാലയിൽ നടന്ന അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന […]

കൂടത്തായി കൊലപാതക പരമ്പര ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളും

  സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ കേസന്വേഷണം മുഖ്യപ്രതി ജോളിയുടെ ബന്ധുക്കളിലേക്കും. . അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപ് ജോളി കട്ടപ്പനയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ബന്ധുവുമൊന്നിച്ച് അഭിഭാഷകനെ കാണാനും പോയി. ഈ സാഹചര്യത്തിലാണ് ജോളിയുടെ ബന്ധുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്വേഷണത്തിനായി പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് പ്രതികളുടെയും കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിനൽകാൻ താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി എം അബ്ദുറഹീം ഉത്തരവിട്ടു. ഇവരുടെ ജാമ്യപേക്ഷ ശനിയാഴ്ച പരിഗണിച്ചേക്കും. […]

പോലീസ് സ്‌റ്റേഷനുകളുടെ രൂപം മാറുന്നു ; ഐടി കമ്പനി ഓഫീസുകളുടെ മാതൃകയാക്കാൻ ശുപാർശ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ഐടി കമ്പനി ഓഫീസുകളുടെ മാതൃകയിൽ നിർമ്മിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. സ്റ്റേഷന്റെ ഉൾവശം കാബിനുകളും ക്യുബിക്കിളുകളുമായി നിർമ്മിക്കണമെന്നും പോലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമ്മാണവും നടത്താൻ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. തൊണ്ടിമുതലുകളും സേനയുടെ ആയുധങ്ങളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രമെ ഇഷ്ടികയും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിക്കാൻ പാടുള്ളു. വലിയ ജനാലകൾ, എക്സ്ഹോസ്റ്റ് ഫാനുകളുള്ള ടോയ്ലറ്റുകൾ എന്നിവ നിർമ്മിച്ചിരിക്കണമെന്നും നിർദേശമുണ്ട്. ചുവരുകൾക്കായി അലുമിനിയം കോമ്പോസിറ്റ് പാനലുകൾ, വുഡ് വീനറുകൾ, ഫൈബർ തുടങ്ങിയവയും വാതിലുകൾക്കായി അയൺ […]

പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്ന് പണം കവർന്നു ; യുവാക്കൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക അമ്പലപ്പുഴ: പളളിയിൽ പ്രാർത്ഥനക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്നും പണം അപഹരി ച്ച യുവാക്കൾ പിടിയിൽ. ആലപ്പുഴ മുല്ലാത്ത് വാർഡ് മുല്ലാത്ത് വളപ്പ് വീട്ടിൽ ഷംനാസ് (മുഹമ്മദ് ഷാ (20), തിരുവമ്പാടി ഫാത്തിമ മൻസിലിൽ അഫ്രീദ് (19), ഇരവുകാട് എ.എ മൻസിലിൽ ആലുവ വാടാപ്പുഴ തായിക്കാട്ടുകര വീട്ടിൽ വാടകക്ക് താമസിക്കുന്ന ഷുഹൈബ് (കിച്ചു (20), ഇരവുകാട് മാളികപ്പറമ്ബ് വീട്ടിൽ അൻവർ ഷാഫി (18) എന്നിവരെയാണ് പുന്നപ്ര എസ് ഐ കെ രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഇവർ നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് […]

ജോബി ജോർജ്ജ് തനിയ്‌ക്കെതിരെ വധഭീഷണിയുയർത്തി ; ഷെയ്ൻ നിഗം. നടപടിയെടുകക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് പരാതി നൽകി

സ്വന്തം ലേഖിക കൊച്ചി : യുവ ചലച്ചിത്ര താരം ഷെയ്ൻ നിഗത്തിനെതിരെ നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയതായി ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ജോബി ജോർജ്ജിനെതിരെ ഷെയ്ൻ രംഗത്തെത്തിയിരിക്കുന്നത്. ജോബിയുടെ സിനിമയ്ക്കായി നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് കാരണമെന്നാണ് ഷെയ്ൻ പറയുന്നത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താര സംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഷെയ്ൻ വ്യക്തമാക്കി. ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം പറയുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. […]