ഹാമർ ത്രോ വീണ് വിദ്യാർത്ഥിയുടെ മരണം ; മാതാപിതാക്കളുടെ പരാതിയിൽ അഫീലിന്റെ ഫോൺ സൈബർസെല്ലിന് കൈമാറി
സ്വന്തം ലേഖിക കോട്ടയം: പാലയില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ ത്രോ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. ഫോണില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെയാണ് അന്വേഷണം. അഫീലിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞതായി അവന്റെ മാതാപിതാക്കള്‍ പരാതി പറഞ്ഞിരുന്നു. വീട്ടില്‍ തെളിവെടുപ്പിന് എത്തിയ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും മാതാപിതാക്കള്‍ പരാതി ആവര്‍ത്തിച്ചിരുന്നു. സ്റ്റേഡിയത്തിലേക്ക് അഫീലിനെ വിളിച്ചു വരുത്തിയവരെ രക്ഷിക്കാനാണ് ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് എന്നാണ് മാതാപിതാക്കളുടെ ആരോപണം. അഫീലിന്റെ […]