ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ ചത്ത ആട്: കലാപത്തിനുള്ള ശ്രമമെന്ന് സൂചന; അതീവ ജാഗ്രതയിൽ പൊലീസ്
സ്വന്തം ലേഖകൻ കണ്ണൂർ: ക്ഷേത്രത്തിനു മുന്നിൽ രക്തത്തിൽ കുളിച്ച നിലയിൽ ആടിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അതീവ ജാഗ്രതയോടെ പൊലീസ്. പ്രശസ്തമായ തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിന് മുന്നിലാണ് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ ആടിന്റെ ശവം കണ്ടെത്തിയത്. രക്തം ഒലിക്കുന്ന നിലയിലായിരുന്നു ആടിന്റെ ശവം കണ്ടെത്തിയത്. ആട്ടിൻ കുട്ടിയുടെ ശവം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയ മേൽശാന്തിയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു […]