play-sharp-fill

സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി : കെ സുരേന്ദ്രൻ

  സ്വന്തം ലേഖിക തിരുവനന്തപുരം : കേരള പൊലീസിൻറെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ആയിരകണക്കിന് കോടിയുടെ അഴിമതിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മറവിൽ നടക്കുന്നത്. ഇതിന്റെ തെളിവുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നു സുരേന്ദ്രൻ പറഞ്ഞു. സർക്കാരും ഊരാളുങ്കൽ സൊസൈറ്റിയും തമ്മിലുള്ള ബന്ധം ദുരൂഹമാണ്. സിപിഎമ്മിൻറെയും മുഖ്യമന്ത്രി പിണറായി വിജയൻറെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി. നോട്ടു നിരോധന കാലം മുതൽ ഊരാളുങ്കലിൻറെ ഇടപാടുകളിൽ […]

രണ്ട് വയസ്സുകാരിക്ക് പീഡനം; സഹോദരന്‍ അറസ്റ്റില്‍

  സ്വന്തം ലേഖിക കൊല്ലം: കടയ്ക്കലിൽ രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെതിരെ പോക്‌സോയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട ഹരിത കർമ്മസേനയാണ് വിവരം പുറത്തറിയിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിയ്ക്കുന്നതിനിടെയാണ് ഇവർ കുട്ടിയുടെ കരച്ചിൽ കേട്ടത്. വാതിലിൽ പല തവണ തട്ടി വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെ ഹരിത കർമ്മസേനാംഗങ്ങൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കതക് തള്ളിത്തുറന്നപ്പോൾ അവശനിലയിൽ കുട്ടിയെ കണ്ടു. മുറിയിലുണ്ടായിരുന്ന സഹോദരൻ പിൻവശത്ത് കൂടി […]

ഇനി ഞങ്ങൾ ശബരിമലയിലേക്ക് ഇല്ല, എന്നാൽ മലകയറാൻ വരുന്ന സ്ത്രീകളെ സഹായിക്കും ; ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും

  സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിലെ സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. 50 വയസിന് താഴെയുള്ള സ്ത്രീകൾക്കും ശബരിമലയിലെത്താമെന്ന സുപ്രീംകോടതിവിധി വന്നതിന്‌ശേഷം ഞങ്ങൾ ഞങ്ങൾ ശബരിമലയിൽ എത്തിയതൊടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങൾ തന്നെ ശബരിമലയിൽ പോകുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ആളുകൾ പോകട്ടെയെന്ന് ബിന്ദു പറഞ്ഞു. ശബരിമലയിലെത്താൻ ചില സ്ത്രീകൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാൻ ‘നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ’യെന്ന പേരിൽ […]

വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിപൊട്ടി തലയോട്ടിയിലേക്ക് വെടിയുണ്ട തുളച്ച് കയറി ; പുറത്തെടുത്തത് മൂന്ന് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. മൂന്ന് മണിക്കൂർ നീണ്ട അതി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട് പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അതി സങ്കീർണമായത ശസ്ത്രക്രിയ നടന്നത്. വർക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ടിയിൽ തറച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. എയർഗൺ തുടച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ ഡോ.ഷർമ്മദിന്റെ നേത്യത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് യുവാവിന്റെ […]

ശബരിമലയിൽ യുവതികൾ കയറണോ: സുപ്രീം കോടതി വിധി വ്യാഴാഴ്ച; പുനപരിശോധനാ ഹർജിയിൽ വിധി രാവിലെ 10.30 ന്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു കയറാം എന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിവിധ സംഘടനകൾ നൽകിയ പുനപരിശോധനാ ഹർജി പരിഗണിക്കണമോ വേണ്ടയോ എന്ന് വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. അയോധ്യക്കേസിൽ വിധി പറഞ്ഞ ഇതേ ഭരണഘടനാ ബഞ്ച് തന്നെയാണ് കേസിൽ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് സർവീസിൽ നിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പ് അവസാനമായി വിധി പറയുന്ന കേസുകളിൽ ഒന്നാണ് ശബരിമലയിലെ യുവതി പ്രവേശനക്കേസ്. ഫെബ്രുവരി ആറിനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് കേസിൽ മണിക്കൂറുകളോളം വാദം […]

എംഎൽഎമാർ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിതന്നെ ; എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാം : സുപ്രീംകോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കർണാടകയിൽ പതിനേഴ് കോൺഗ്രസ്, ജനതാ ദൾ എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു. എന്നാൽ അയോഗ്യതയുടെ കാലയളവ് നിശ്ചയിച്ച സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ എംഎൽഎമാർക്ക് ഉപതെരഞ്ഞടുപ്പിൽ മത്സരിക്കാൻ സാഹചര്യമൊരുങ്ങി. സ്പീക്കർ അർധ ജുഡിഷൽ അധികാരമുള്ള സ്ഥാപനമാണെന്ന് വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച് എംഎൽഎമാർ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയെ സമീപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി. അയോഗ്യതയുടെ കാലയളവ് നിശ്ചയിക്കാൻ ഭരണഘടന പ്രകാരം സ്പീക്കർക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എൻവി […]

യുവാക്കൾക്ക് പൊലീസാകാം.., പക്ഷെ ചുരുങ്ങിയ കാലത്തേക്ക് മാത്രം ; കേരളാ പൊലീസ് നിങ്ങളെ വിളിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : യുവാക്കൾക്ക് ഇനി പൊലീസാകാം. പക്ഷെ ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രം. ഈ വർഷത്തെ ശബരിമല മണ്ഡലകാല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് കേരള പൊലീസിൽ സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. മൂന്ന് വർഷങ്ങൾക്കും മുമ്പും മണ്ഡലകാലത്തേയ്ക്ക് മാത്രമായി സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. സമാന രീതി തന്നെയാണ് ഈ മണ്ഡലകാലത്തും സ്വീകരിക്കുന്നത്. മണ്ഡലകാലത്ത് എരുമേലി മുതൽ ശബരിമല വരെയുള്ള സ്ഥലങ്ങളിലായിരിക്കും സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക. മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, കൂടാതെ ഗതാഗത നിയന്ത്രണം എന്നിവയായിരിക്കും ഇവരുടെ ഡ്യൂട്ടിയിൽ […]

ബിജെപി വാക്ക് പാലിച്ചില്ല ; രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കും ; വിമർശനവുമായി ശിവസേന

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ വിമർശിച്ചും ബി.ജെ.പിയെ കുറ്റപ്പെടുത്തിയും ശിവസേനയുടെ മുഖപത്രമായ സാമ്‌ന. ബി.ജെ.പിയും ശിവസേനയും ഒത്തൊരുമിച്ചാണ് പ്രകടനപത്രിക നൽകിയത്. ഒരുമിച്ച് നിൽക്കണമെന്ന ധാരണയുമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി വാക്കു പാലിച്ചില്ല. മഹാരാഷട്രയുടെ മണ്ണിൻറെ ആത്മാഭിമാനത്തിന് വേണ്ടി ബി.ജെ.പി വാക്ക് പാലിക്കുകയാണ് വേണ്ടിയിരുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ തീരുമാനം ഭരണഘടാനാ വിരുദ്ധവും വഞ്ചനയുമാണ്. ഗവർണറുടെ നടപടി കുതിരക്കച്ചവടത്തിനാണ് വഴിവെക്കുക. ഗവർണർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

നീണ്ട കാത്തിരിപ്പിന് വിരാമം ; മുഖ്യമന്ത്രിക്ക് ഇനി പരാതി ഓൺലൈൻ ആയി നൽകാം ; 21 ദിവസത്തിനുള്ളിൽ നടപടി ഉണ്ടാകും

  സ്വന്തം ലേഖിക തിരുവനന്തപുരം: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം. ഇനി മുതൽ ഓൺലൈനായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികൾ അയക്കാം. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഇനി പരാതികൾ ഓൺലൈനായി നൽകാൻ സാധിക്കും. പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെയാണ് ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതോടെ പരാതി പരിഹാരവും ഇനി വേഗത്തിൽ നടക്കും. നിലവിൽ ശരാശരി 898 ദിവസം വരെയാണ് പരാതി പരിഹാരത്തിനായി എടുക്കാറുള്ളത്. പുതിയ സംവിധാനം വരുന്നതോടെ പരാതികൾ ഇരുപത്തിയൊന്ന് ദിവസത്തിനകം തീർപ്പാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. അതേപോലെ തന്നെ […]

പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത പെൺമക്കളെ കാമുകന് കാഴ്ച വെച്ചു ; അമ്മ അറസ്റ്റിൽ

  സ്വന്തം ലേഖകൻ മഞ്ചേരി: പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത സ്വന്തം പെൺമക്കളെ കാമുകന് കാഴ്ച വെച്ച അമ്മ അറസ്റ്റിൽ. ഇന്നലെ തിരൂർ ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയെ ആണ് സെപ്ഷ്യൽ കോടതി റിമാന്റ് ചെയ്തത്. പട്ടിക വർഗ്ഗത്തിലെ കുറിച്യ വിഭാഗത്തിൽപ്പെട്ട 15, 13 വയസ്സുള്ള പെൺകുട്ടികളാണ് കേസിൽ പരാതിക്കാർ. പരാതിയെ തുടർന്ന് ഈ കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോർട്ട് ഹോമിലേക്ക് […]