play-sharp-fill

ടിക് ടോക് പ്രണയം ; വീട്ടിൽ നിന്ന് വിനോദയാത്രയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ, കാമുകനും മുൻകാമുകനും സുഹൃത്തും അറസ്റ്റിൽ

  സ്വന്തം ലേഖകൻ കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും മുൻകാമുകനും സൃഹൃത്തും പോലീസ് അറസ്റ്റിൽ. വിനോദയാത്രയ്ക്ക് പോയ മകളെതിരി കാണാനില്ലെന്ന മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. കേസിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ കൂത്തുപറമ്പ്് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുൺ( 20), മട്ടന്നൂർ ശിവപുരം സ്വദേശി എം. ലിജിൽ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ടിക് ടോകിലൂടെ […]

വാറ്റ്കാലത്തെ പിഴയ്ക്കുള്ള നോട്ടീസ്: വ്യാപാരികളോടുള്ള ദ്രോഹം അവസാനിപ്പിക്കുക; മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വന്തം ലേഖകൻ കോട്ടയം : മൂല്യ വർധിത നികുതിക്കാലത്തെ (വാറ്റ്) വിറ്റുവരവ് കണക്കിലെ പൊരുത്തക്കേടിന്റെ പേരിൽ വ്യാപരികളെ ദ്രോഹിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നടത്തുന്ന ഹർത്താലിന് സമിതി പൂർണ പിൻതുണയും പ്രഖ്യാപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. വാറ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന 2011 മുതലുള്ള കണക്ക് പരിശോധിച്ച ശേഷം, വ്യാപാരികൾ പിഴ അടയ്ക്കണമെന്നാണ് നികുതി വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. വർഷങ്ങളോളമുള്ള കുടിശിക […]

ഗൾഫിൽ നിന്ന് അവധിയ്ക്ക് നാട്ടിലെത്തി ; ഭാര്യയുമായി പിണങ്ങി യുവാവ് കായലിൽ ചാടി ; രക്ഷകരായത് നാവികസേന ഉദ്യോഗസ്ഥർ

  സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയുമായി വഴക്കിട്ട് കായലിൽ ചാടിയ യുവാവിനെ നാവിക സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് തോപ്പുംപടി ഹാർബർ പാലത്തിൽനിന്ന് കായലിലേക്ക് ചാടിയത്. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു യുവാവ്. ഭാര്യയുമായി പിണങ്ങി സ്‌കൂട്ടറെടുത്ത് പോയ ഇയാൾ കായലിലേക്ക് ചാടുകയായിരുന്നു. ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നവരുടെ വലയിൽ പിടിച്ചുകിടന്നെങ്കിലും അടിയൊഴുക്ക് ശക്തമായതോടെ കൈവിട്ടുപോയി. അപ്പോഴാണ് ആ വഴി വന്ന നാവികരായ റിങ്കു, പ്രജാപതി എന്നിവർ കായലിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്. ബോധരഹിതനായിരുന്ന യുവാവിനെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ വഞ്ചിയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. […]

കൂടത്തിൽ കൂട്ടക്കൊലപാതകം : ഭൂമിക്കച്ചവടം നടന്നത് 28 തവണയെന്ന് രേഖകൾ ; അന്വേഷണ ചുമതല സിബിഐയിൽ നിന്ന് മടങ്ങിയെത്തിയ ഹർഷിത അട്ടല്ലൂരിയ്ക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ (ഉമാമന്ദിരം) ഏഴു ദുരൂഹ മരണങ്ങളുടെ സത്യമറിയാൻ സി.ബി.ഐ മോഡലിൽ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടു. സി.ബി.ഐയിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സിറ്റി അഡി. കമ്മിഷണർ ഹർഷിത അട്ടല്ലൂരിക്കാണ് മേൽനോട്ടം. ദുരൂഹ മരണങ്ങളിൽ സംശയ മുനയിലുള്ളവർ തലസ്ഥാന നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ 28 തവണ ഭൂമിക്കച്ചവടം നടത്തിയത് പൊലീസ് കണ്ടെത്തി. 13 പേർക്കെങ്കിലും ഭൂമി വിറ്റിട്ടുണ്ട്. സ്വത്തിന്റെ അവകാശികളായിരുന്ന ജയപ്രകാശ്, ജയമാധവൻ എന്നിവർ ജീവിച്ചിരുന്നപ്പോഴും ഭൂമി വില്പന നടത്തി. മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഇവരുടെ അനുമതിയോടെയാണോ […]

വി എസ് അച്യൂതാനന്ദന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു ; സന്ദർശകർക്ക് വിലക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻറെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു.ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിൻറെ ശരീരം സാധാരണ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായതിനാൽ കുടുംബാംഗങ്ങളും പ്രധാന പാർട്ടി നേതാക്കളുമല്ലാതെ മറ്റു സന്ദർശകരെ ആരെയും കാണാൻ അനുവദിക്കില്ല.

പിഞ്ചുമക്കളെ ഉപേക്ഷിച്ച് കോട്ടയം സ്വദേശിയായ കാമുകനൊപ്പം യുവതി ഒളിച്ചോടി ; കമിതാക്കളെ പോലീസ് പൊക്കി, കോടതി ഇരുവരെയും റിമാൻഡ് ചെയ്തു

  സ്വന്തം ലേഖിക തിരുവനന്തപുരം : പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. കമിതാക്കളെ കോടതി റിമാൻഡ് ചെയ്ത് അസാധാരണനടപടി. നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണു വിവഹേതരബന്ധം സംബന്ധിച്ച കേസിൽ അപൂർവ ഉത്തരവ് പുറപ്പെടുവിച്ചത്. ഭർത്താവിനെയും മക്കളെയുമുപേക്ഷിച്ച്, ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി കുട്ടികളോടു ക്രൂരത കാണിച്ചെന്നാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. ഭർത്താവിന്റെ പരാതിപ്രകാരം കേസെടുത്ത പോലീസ്, യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂർ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടിൽ ലിജിമോൾ (24), കോട്ടയം കൂരോപ്പട വട്ടുകുളം […]

കുഞ്ചാക്കോ ബോബനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി; നടൻ കുഞ്ചാക്കോ ബോബനെ കുത്താൻ ശ്രമിച്ചതിന് ജയിലിലായി പുറത്തിറങ്ങിയതിനു പിന്നാലെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാൻലി ജോസഫ് (76) അറസ്റ്റിലായി. തോപ്പുംപടി സ്വദേശിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചായിരുന്നു കൊലപാതകം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ചേമ്ബിൻകാട് കോളനി നിവാസിയായ ദിലീപ് (65) ആണ് കൊല്ലപ്പെട്ടത്. പള്ളികളിൽ നിന്ന് സാമ്പത്തിക സഹായം തേടി അതുകൊണ്ട് ജീവിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ സംഭാവന കിട്ടിയ പണം വീതം വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് സ്റ്റാൻലി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. […]

ഡൽഹിയിൽ സ്ത്രീകൾ ഇനി ബസ് ചാർജ് നൽകേണ്ടതില്ല, സൗജന്യ യാത്രയൊരുക്കി അരവിന്ദ് കെജ്‌രിവാൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇനി സ്ത്രീകൾ ബസ് ചാർജ് നൽകേണ്ടതില്ല. വനിതകൾക്കായി എ.എ.പി. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പദ്ധതി ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ(ഡി. ടി. സി.) ബസുകളിലും ക്ലസ്റ്റർ ബസുകളിലുമാണ് വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാവുക. പിങ്ക് നിറത്തിലുള്ള പ്രത്യേക യാത്രാ ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിൽ 3,781 ഡി. ടി. സി. ബസുകളും 1,704 ക്ലസ്റ്റർ ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതിനായി യാത്രക്കാരായ വനിതകൾക്ക് പ്രത്യേകമായി തയാറാക്കിയ […]

വിജയം നിങ്ങളുടേതാണ്, പ്രകാശനം നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

സ്വന്തം ലേഖകൻ ഷാർജ: പ്രമുഖ എഴുത്തുകാരി ദുർഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, വിജയം നിങ്ങളുടേതാണ് നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കും. മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂർ, മീഡിയ വൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ. നാസർ എന്നിവർക്കു പുറമേ സാഹിത്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോട്ടയം മാക്സ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, സാമ്പത്തിക, ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ […]

അവൻ യാത്രയായി മടക്കമില്ലാത്ത ലോകത്തേയ്ക്ക്..! രക്ഷാപ്രവർത്തനങ്ങളും പ്രാർത്ഥനകളും വിഫലം; കുഴൽക്കിണറിൽ വീണ കുട്ടി മരണത്തിന് കീഴടങ്ങി

സ്വന്തം ലേഖകൻ ചെന്നൈ: കുഴൽക്കിണറിൽ വീണ കുട്ടി, ലോകത്തിന്റെ പ്രാർത്ഥനകളെ മുഴുവൻ വിഫലമാക്കി യാത്രയായി. വേദനകളില്ലാത്ത, മനുഷ്യന്റെ ചതികളില്ലാത്ത ആ ലോകത്തേയ്ക്ക് അവൻ യാത്ര പറഞ്ഞു നീങ്ങി. സുജിത്ത് വിൽസൺ എന്ന രണ്ടര വയസുകാരനാണ് ജീവിതം കുഴൽക്കിണറിനുള്ളിൽ അവസാനിപ്പിച്ച് മടങ്ങിയത്. നാലു ദിവസത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കുഴൽക്കിണറിൽ നിന്നും പുറത്തെടുക്കുമ്പോൾ അഴുകിത്തുടങ്ങിയിരുന്നു. കുട്ടിയെ രക്ഷിക്കാനായി നാലര ദിവസത്തോളം നടത്തിയ പ്രവർത്തനങ്ങളാണ് ഇതോടെ വിഫലമായത്. ബലൂൺ ടെക്‌നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. മണപ്പാറയിലെ ആശുപത്രിയിലേക്ക് ശരീരം മാറ്റി. […]