play-sharp-fill

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്: രോഹിത് ശർമ്മയ്ക്ക് ഇരട്ട സെഞ്ച്വറി; ഓപ്പണറായിറങ്ങിയ മൂന്നാം ടെസ്റ്റിൽ ചരിത്രം തിരുത്തി ഹിറ്റ്മാൻ..!

സ്‌പോട്‌സ് ഡെസ്‌ക് റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ടെസ്റ്റും റാഞ്ചി രോഹിത് ശർമ്മ. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിവസം മിന്നൽ വേഗത്തിൽ ഇരട്ട സെഞ്ച്വറി തികച്ച രോഹിത് ഓപ്പണറായി ഇറങ്ങിയ ആദ്യ പരമ്പരയിൽ തന്നെ ഇരട്ടസെഞ്ച്വറി നേടുന്ന താരമായി. എൻഗിഡിയെ ബൗണ്ടറിയ്ക്കു പറത്തി, 199 ൽ നിന്ന് മിന്നൽ വേഗത്തിൽ ഇരട്ടസെഞ്ചറിയിലേയ്ക്ക് രോഹിത്ത് എത്തുകയായിരുന്നു. 249 ആം പന്തിലാണ് രോഹിത് ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്. 28 ഫോറും, ആറു സിക്‌സും രോഹിത്തിന്റെ ബാറ്റിൽ നിന്നും പറന്നു. ഇരട്ടസെഞ്ച്വറി പൂർത്തിയാക്കിയ ശേഷം ഒരു സിക്‌സ് […]

വെയിലെന്തിന് പാഴാക്കുന്നു.? സോളാർ പമ്പുകൾ കൂടുതലായി ഉപയോഗിച്ചാൽ ലാഭം നേടാം ; നേതർലന്റ് രാജാവ് വില്യം അലക്സാണ്ടർ

  ആലപ്പുഴ: കായല്‍ യാത്രയ്ക്കിടെ അഴീക്കല്‍ പാടശേഖരത്തിന്റെ കിഴക്കേച്ചിറ സന്ദര്‍ശിക്കാനിറങ്ങിയ നെതര്‍ലാന്‍ഡ് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കുട്ടനാട്ടിലെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ചും കാര്‍ഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കളക്ടര്‍ ഡോ. അദീല അബ്ദുള്ളയാണ് ഇരുവരുടെയും സംശയ നിവാരണത്തിന് ഒപ്പമുണ്ടായിരുന്നത്. പാടശേഖരങ്ങളില്‍ വെള്ളം കയറ്റാനും ഇറക്കാനും പരമ്പരാഗതമായി കുട്ടനാട്ടില്‍ ഉപയോഗിച്ചു വരുന്ന പെട്ടിയും പറയും രീതികളെപ്പറ്റി കളക്ടര്‍ പറഞ്ഞപ്പോള്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുകൂടേ എന്നായി രാജാവ്. നെതര്‍ലാന്‍ഡില്‍ സോളാര്‍ പാനലുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കേരളത്തിൽ ഇത്രയും സുലഭമായി വെയില്‍ ലഭിക്കുന്ന കുട്ടനാട്ടിലും സോളാര്‍ മോട്ടോര്‍ പമ്പുകള്‍ […]

മോഷണക്കേസ് പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ടു: രക്ഷപെട്ടത് പൊലീസ് കസ്റ്റഡിയിൽ ചായ കുടിക്കാൻ പോകുന്നതിനിടെ; സംഭവം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: നിരവധി മോഷക്കേസുകളിൽ പ്രതിയായ ആലപ്പുഴ രാമങ്കരി സ്വദേശിയായ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ ചികിത്സാ വിഭാഗമായി നാലാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ രാമങ്കരി ചിറയിൽ വീട്ടിൽ സണ്ണിയാണ് (60) പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. മോഷണക്കേസിൽ ചങ്ങനാശേരി പൊലീസ് പിടികൂടിയ സണ്ണി  പൊൻകുന്നം സബ് ജയിലിൽ റിമാൻഡിലായിരുന്നു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സണ്ണിയെ കഴിഞ്ഞ മൂന്നു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇതിനിടെയാണ് സണ്ണി പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ച് […]

അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ രണ്ട് ദിവസം വൈകിയോടും

  സ്വന്തം ലേഖിക. തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസം ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു . ഒക്ടോബര്‍ 21, 22 തീയതികളിലാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. നാഗര്‍കോവില്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറാണ് ഈ ദിവസങ്ങളില്‍ പിടിച്ചിടുക. നാഗര്‍കോവില്‍- എംജിആര്‍ ചെന്നൈ വീക്ക്‌ലി എക്‌സ്പ്രസ് തിങ്കളാഴ്ച 30 മിനിറ്റ് പിടിച്ചിടും. നാഗര്‍കോവില്‍-കോയമ്ബത്തൂര്‍ എക്‌സ്പ്രസ് 35 മിനിറ്റും, ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി എക്‌സ്പ്രസ് 40 മിനിറ്റും വൈകിയായിരിക്കും ഓടുക. ഒക്ടോബര്‍ 22ന് ഗുരുവായൂര്‍ എക്‌സ്പ്രസ് രണ്ടേകാല്‍ മണിക്കൂര്‍ ആണ് പിടിച്ചിടുക. അമൃത […]

ആമ്പൽ കാണാൻ മലരിക്കലിൽ എത്തുന്നവരിൽ നല്ല സുന്ദരൻ ആമ്പിള്ളേരുമുണ്ട്..! പെൺകുട്ടികളുടെ ചിത്രം മാത്രം പ്രസിദ്ധീകരിക്കുന്ന മാധ്യമകാലത്ത് വൈറലായി അമ്പൽ പറിക്കുന്ന ആൺകുട്ടികളുടെ ചിത്രം; മലരിക്കലിൽ അതിരാവിലെ എത്തിയത് പതിനായിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: അതിരാവിലെ ആമ്പൽപറിക്കാനും, ആമ്പൽപ്പൂവിന്റെ സൗന്ദര്യം നുകരാനും മലരിക്കലിൽ എത്തുന്നവരിൽ പെൺകുട്ടികൾ മാത്രമാണ് ഉളളതെന്ന് തോന്നും പത്രങ്ങളും സോഷ്യൽ മീഡിയയും ടിക്ക് ടോക്കും കണ്ടാൽ. എന്നാൽ, അങ്ങകലെ കാടുംമലയും കടന്ന് മലരിക്കൽ എന്ന ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ ഒരു കൂട്ടം സുന്ദരൻമാരുടെ ചിത്രമാണ്് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒറ്റ ദിവസം കൊണട് 16 കെ ലൈക്കും അതിനൊപ്പിച്ച ഷെയറും കമന്റുമായി മുന്നേറുകയാണ് അജേഷ് വേളൂർ എന്ന പ്രഫഷണൽ ഫോട്ടോഗ്രാഫർ മലരിക്കലിൽ നിന്നും പകർത്തിയ ചിത്രങ്ങൾ. തൊടുപുഴ ന്യൂമാൻ കോളേജിലെ […]

കോട്ടയത്തെ കൂടത്തായി മോഡലിൽ സംശയമുന നീണ്ട അമ്മയും മകനും ജീവനൊടുക്കി: ഡൽഹിയിൽ ജീവനൊടുക്കിയത് ജോൺ വിൽസണിന്റെ രണ്ടാം ഭാര്യയും മകനും; രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം വഴി മുട്ടി

ക്രൈം ഡെസ്‌ക് കോട്ടയം: കൂടത്തായി മോഡൽ കൊലപാതകം കോട്ടയത്തും അരങ്ങേറിയെന്ന സംശയ മുന നീണ്ട കേസിൽ, പ്രതിസ്ഥാനത്ത് നിന്ന അമ്മയും മകനും ആത്മഹത്യ ചെയ്തു. ഡ്്ൽഹിയിലെ മകന്റെ താമസ സ്ഥലത്താണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ടാം ഭർത്താവിന്റെയും, ആദ്യ ഭർത്താവിന്റെയും മരണം സംശയ മുനയിൽ നിൽക്കെയാണ് പാമ്പാടി സ്വദേശിയായ വീട്ടമ്മയും മകനും ജീവനൊടുക്കിയിരിക്കുന്നത്. ഇതോടെ കേസുകളുടെ അന്വേഷണം ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലായി. തൊടുപുഴ നെയ്യശ്ശേരി മങ്ങാട്ടുകവല  നെയ്യശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസണി(65)ന്റെ മരണത്തിനു പിന്നിലെ ദുരൂഹത ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ […]

രണ്ടാം തവണയും സർക്കാർ അക്കൗണ്ടിൽ നിന്നും പണം മോഷണം: കാട്ടുകള്ളൻ ഉല്ലാസ് രണ്ടാം തവണയും റിമാൻഡിൽ; ഇത്തവണ സർക്കാരിനെപ്പറ്റിച്ച് അടിച്ചു മാറ്റിയത് 23 ലക്ഷം രൂപ

ക്രൈം ഡെസ്‌ക് കടുത്തുരുത്തി:  സർക്കാരിന്റെ പണം രണ്ടാം തവണയും തന്ത്രപരമായി അടിച്ചു മാറ്റാൻ ശ്രമിച്ച കാട്ടുകള്ളൻ ഉല്ലാസ് ഇത്തവണയും കുടുങ്ങി. 2014 ൽ സമാന കേസിൽ കുടുങ്ങി ഈരാറ്റുപേട്ട പൊലീസ് അറസ്റ്റിലായി റിമാൻഡിലായിട്ടും പഠിക്കാതെയാണ് ഉല്ലാസ് ഇത്തവണയും തുക സ്വന്തം അക്കൗണ്ടിലേയ്ക്കു മാറ്റാൻ ശ്രമിച്ചത്. ഇത്തവണ തുക മാറ്റിയത് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പൂണിത്തുറ പുത്തൻകാവ് പുന്നയ്ക്കാവെളിയിലെ വീട്ടിൽ താമസിക്കുന്ന പാലാ തിടനാട് കരിപ്പോട്ടപ്പറമ്പിൽ കെ.ആർ.ഉല്ലാസ്മോനെ (39)യാണ് കടുത്തുരുത്തി സി.ഐ. പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് […]

വാളയാറിൽ ആറു കിലോ ഗ്രാം കഞ്ചാവുമായി തിരുപ്പൂർ സ്വദേശി പിടിയിൽ: കഞ്ചാവിന് വില ആറു ലക്ഷം രൂപ

ക്രൈം ഡെസ്ക് വാളയാർ :  ആറു കിലോ ഗ്രാം കഞ്ചാവുമായി തിരുപ്പൂർ സ്വദേശിയെ  വാളയാർ ടോൾ പ്ലാസക്കു സമീപം വച്ചു പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. തമിഴ്‌നാട്, തിരുപ്പൂർ, തിരുമുരുകൻ പൂണ്ടി സ്വദേശി ശക്തി  (40) ആണ്  പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ  മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ്  സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ് പി  ബാബു കെ. തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. […]