play-sharp-fill

ഹാർഡ്‌ലി ഡേവിഡ്‌സൺ വാങ്ങി നൽകിയില്ല ; സ്വന്തമായി ആറ് ബൈക്കും കാറും ഉള്ള പത്തൊമ്പതുകാരൻ തൂങ്ങിമരിച്ചു.

  സ്വന്തം ലേഖകൻ പോത്തൻകോട്: ഹാർഡ്‌ലി ഡേവിഡ്‌സൺ മാതാപിതാക്കൾ വാങ്ങി നൽകിയില്ല. സ്വന്തമായി ആറ് ബൈക്കും കാറുമുള്ള  19 കാരനായ വിദ്യാർത്ഥി തൂങ്ങിമരിച്ചു. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലിൽ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയിൽ ശ്രീനിലയത്തിൽ അജികുമാറിന്റെയും ലേഖയുടെയും മകൻ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. രാവിലെ ഏറെ വൈകിയിട്ടും ഉണർന്ന് പുറത്ത് വരാത്തതിനെത്തുടർന്ന് വീട്ടുകാർ വാതിൽ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ അഖിലേഷിനെ തൂങ്ങിയ നിലയിൽ കാണുന്നത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവർഷ […]

ചോരകണ്ട് അറപ്പുമാറിയ ‘അത്താണി ബോയ്‌സ് ‘ ; നെടുമ്പാശ്ശേരിയെ വിറപ്പിക്കുന്നു

  സ്വന്തം ലേഖിക നെടുമ്പാശ്ശേരി: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിൻറെ ഞെട്ടിക്കുന്ന വാർത്തകൾ കേട്ടാണ് കഴിഞ്ഞ ദിവസം കേരളം ഉണർന്നത്. കൊല്ലപ്പെട്ടത് കാപ്പ കേസുകളിലടക്കം ശിക്ഷ അനുഭവിച്ച ബിനോയ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ബിനോയിയുടെ കൊലപാതകത്തോടെ ചുരുളഴിയുന്നത് നെടുമ്പാശ്ശേരിയെ മുഴുവൻ വിറപ്പിച്ച ഗുണ്ടാസംഘങ്ങളുടെ ചോരക്കറ പുരണ്ട പകയുടെ കഥകൾ കൂടിയാണ്. അത്താണി ബോയ്‌സ്’ എന്ന ഗുണ്ടാസംഘത്തിൻറെ മുൻ തലവനായിരുന്നു കൊല്ലപ്പെട്ട തുരുത്തിശ്ശേരി സ്വദേശി 34 കാരനായ ബിനോയ്. കൊലപാതകശ്രമം, ലഹരിമരുന്ന് കടത്ത്, നിരവധി […]

പതിനാല് വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഉല്ലസിക്കാൻ ഡൽഹിയിലേക്ക് പോയ വീട്ടമ്മയെ റിമാൻഡ് ചെയ്തു

സ്വന്തം ലേഖിക വടകര: സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനെ തേടി ഡൽഹിയിലേക്ക് പോയ വീട്ടമ്മയെ കോടതി റിമാൻഡ് ചെയ്തു. വടകര തിരുവള്ളൂർ പിലാക്കണ്ടി അശോകെന്റ ഭാര്യ ബബിതയെ(43)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡി. ശ്രീജ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത. ് കോഴിക്കോട് വനിതാ ജയിലിലേക്ക് അയച്ചത്. നവംബർ 13ന് മയ്യന്നൂരിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ബബിത തിരിച്ച് വന്നില്ല. തുടർന്ന് ഭർതൃസഹോദരൻ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിെന്റ സഹായത്താൽ നടത്തിയ […]

കിഡ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

സ്വന്തം ലേഖകൻ കാക്കനാട്: ഇംപള്‍സ് സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കുട്ടികളുടെ അഖിലകേരള ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. അണ്ടര്‍ 9,11,13,15 എന്നീ നാലു വിഭാഗങ്ങളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തിയ മത്സരത്തില്‍ 260ല്‍ അധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍: അണ്‍ഡര്‍ 9 ഗൗതം സുമേഷ് (ആണ്‍), ശിവാനി ശിവകുമാര്‍ (പെണ്‍), അണ്‍ഡര്‍ 11 സൂര്യദേവ് എസ്. കുമാര്‍(ആണ്‍), സാനിയ ജോസ് (പെണ്‍), അണ്‍ഡര്‍ 13 ചെറിയാന്‍ ജോര്‍ജി(ആണ്‍), അവാന്തിക രാജേഷ്(പെണ്‍), അണ്‍ഡര്‍ 15 ശിവറാം പി. ബാബു(ആണ്‍), സാനിയാ ബേബി(പെണ്‍).

പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടാമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില ; കീഴ്ശാന്തിയുടെ കാർ നിലയ്ക്കലിൽ തടഞ്ഞിട്ടത് രണ്ട് മണിക്കൂർ ; വിധി നടപ്പാക്കാതെ പൊലീസ്

  സ്വന്തം ലേഖിക ശബരിമല: നിലക്കലിൽ നിന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടണമെന്ന ഹൈകോടതി ഉത്തരവിന് പുല്ലു വില നൽകി ശബരിമല കീഴ്ശാന്തിയുടേതടക്കമുള്ള ചെറു വാഹനങ്ങൾ തടഞ്ഞ് പോലീസ്. കീഴ്ശാന്തിയുടെ കാർ നിയമം ലംഘിച്ച് പൊലീസ് നിലക്കലിൽ തടത്തിട്ടത് രണ്ടര മണിക്കൂറിലേറെ നേരം. ബുധനാഴ്ച പുലർച്ചെയോടെയാണ് സന്നിധാനത്തേക്ക് പോകാൻ കീഴ്ശാന്തിയുടെ പരികർമികളുമായി എത്തിയ കാർ പോലീസ് തടഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകരുടെ ചെറു വാഹനങ്ങളും ഇതുവരെ നിലക്കൽ കടക്കാൻ പോലീസ് അനുവദിച്ചിട്ടില്ല. ബുധനാഴ്ച മുതൽ ചെറുവാഹനങ്ങൾ കടത്തിവിടാൻ കോടതി ഉത്തരവിട്ടുണ്ടെന്ന് പറഞ്ഞ പരികർമിമാരോട് കോടതി […]

സ്വവർഗ്ഗബന്ധത്തെ എതിർക്കുകയും പുരുഷ സുഹൃത്തിനെ കൊലപ്പെടുത്തുമെന്നും ഭീഷണി ; മാതാപിക്കൾക്കെതിരെ പരാതിയുമായി യുവാവ്

  സ്വന്തം ലേഖകൻ കൊൽക്കത്ത: സ്വവർഗ്ഗബന്ധത്തെ എതിർക്കുകയും പുരുഷ സുഹൃത്തിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ മാതാപിതാക്കൾക്കെതിരെ പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചു. കൊൽക്കത്ത സ്വദേശിയായ ശുഭങ്കർ റോയ് (25) ആണ് മാതാപിതാക്കൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. താൻ സ്വവർഗാനുരാഗിയാണെന്ന് വീട്ടിൽ തുറന്ന് പറഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നാണ് ശുഭങ്കർ പരാതിയിൽ പറയുന്നത്. ഇതിനുപുറമെ തന്റെ പുരുഷ സുഹൃത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനായി വാടകക്കൊലയാളികളെ വരുത്തുമെന്ന് പിതാവ് പറഞ്ഞതായും ശുഭങ്കർ പരാതിയിൽ പറയുന്നു. വീട്ടുകാരുടെ സമ്മർദ്ദം താങ്ങാനാകാതെ വീടു വിട്ടിറങ്ങിയ യുവാവ് ഒരു […]

കാനറാ ബാങ്കിനെ കണ്ടംവഴി ഓടിച്ച് ഹൈക്കോടതി ; ആശ്രിത നിയമനവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ പിഴ പത്ത് ലക്ഷമാക്കി ഉയർത്തിയും ഒരു മാസത്തിനകം നിയമനം നൽകാനും ഉത്തരവ്

  സ്വന്തം ലേഖകൻ കൊച്ചി: കാനറാ ബാങ്കിനെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി. ആശ്രിത നിയമനത്തിനായി കഴിഞ്ഞ 18 വർഷമായി കോടതി കയറി ഇറങ്ങേണ്ടി വന്ന യുവാവിന് കോടതി ചെലവിനത്തിൽ പത്ത് ലക്ഷം രൂപയും ജോലിയും ഉടൻ നൽകണമെന്ന് ഹൈക്കോ തി ഉത്തരവിട്ടു. കോടതി ചെലവായി യുവാവിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകിയാണ് കാനറാ ബാങ്ക് പണി പാലും വെള്ളത്തിൽ മേടിച്ചത്. ഇതിനുപറമെ അർഹതയുണ്ടായിട്ടും ജോലി നൽകാതെ അപ്പീൽ നൽകി നൽകി യുവാവിനെ അനാവശ്യമായി വട്ടം കറക്കിയതും […]

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 28 ന് കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ സമ്മേളനവും നവംബർ 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം ജോയിസ് റസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജി്ല്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശപ്പ് രഹിത പദ്ധതി പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു […]

തരിമ്പും കാരുണ്യമില്ലാതെ പാലാരിവട്ടത്തെ ആൽഫാ മേരി: സജീഷ് കുമാറിന് നഷ്ടമായത് രണ്ടു ലക്ഷം രൂപ; വിദേശത്തേയ്ക്കു കൊണ്ടു പോകാമെന്ന വാക്ക് വിശ്വസിച്ച് പണം നൽകിയ സജീഷ്‌കുമാറിന്റെ കിടപ്പാടവും പോയി; പണത്തിനു പകരം പൊലീസ് വാങ്ങി നൽകിയത് വണ്ടിച്ചെക്ക്..!

ക്രൈം ഡെസ്‌ക് കോട്ടയം: പാലാരിവട്ടത്തെ ആൽഫാമേരിയുടെ ചതിയിൽ ജീവിതവും കിടപ്പാടവും നഷ്ടമാകുമെന്ന ഭയത്തിലാണ് സജീഷ്‌കുമാർ എന്ന ചെറുപ്പക്കാരൻ. അച്ഛന്റെ ചികിത്സയ്ക്കായി പണയം വച്ച വീടും സ്ഥലവും തിരികെ പിടിക്കാൻ വിദേശ ജോലി മോഹിച്ചെത്തിയ യുവാവിനെയാണ് പാലാരിവട്ടത്തെ ആൽഫാമേരി എന്ന കൺസൾട്ടൻസി സ്ഥാപനം കബളിപ്പിച്ചത്. യാതൊരു ഗതിയുമില്ലാത്ത യുവാവിന്റെ വീടും സ്ഥലവും ഈടു വച്ച പണം പോലും അടിച്ചു മാറ്റിയ ആൽഫാമേരി കൺസൾട്ടൻസിയ്‌ക്കെതിരെ സജീഷ് നൽകിയ പരാതി ഒത്തു തീർപ്പാക്കാൻ ഇടപെട്ട പൊലീസാകട്ടെ വാങ്ങി നൽകിയത് വണ്ടിച്ചെക്കും..! അങ്കമാലി കറുകുറ്റി പാലിശേരി അറയ്ക്കൽ വീട്ടിൽ സഹദേവന്റെ […]

വാഹന പരിശോധയ്ക്കിടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ കൈയ്യാങ്കളി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ വാഹന പരിശോധനയ്ക്കിടെ മത്സ്യതൊഴിലാളികളും സ്ഥലം എസ്‌ഐയും തമ്മില്‍ കൈയാങ്കളി. പരിക്കേറ്റ എസ്‌ഐയും മത്സ്യതൊഴിലാളികളും ചികിത്സ തേടി. എന്നാല്‍ പൊലീസുകാര്‍ അകാരണമായി മത്സ്യതൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷന്‍ പറഞ്ഞു. ഇന്നലെ രാത്രിയിലാണ് അഞ്ചുതെങ്ങില്‍ വച്ച്‌ എസ്‌ഐ പ്രൈജുവും രണ്ടു മത്സ്യതൊഴിലാളികളും തമ്മില്‍ വാക്കേറ്റവും തമ്മിലടിയുമുണ്ടായത്. ബൈക്കിലെത്തിയ ആബേല്‍, സെബാസ്റ്റ്യന്‍ എന്നിവരോട് വാഹനത്തിന്‍റെ രേഖകള്‍ ചോദിച്ചു. മുഴുവന്‍ രേഖകളും നല്‍കാത്തിനാല്‍ എസ്‌ഐ പിഴ നല്‍കാന്‍ പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ അവസാനിച്ചു. എസ്‌ഐക്കും വാഹനത്തിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. അകാരണമായി മത്സ്യത്തൊഴിലാളികളെ […]