play-sharp-fill

കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്‌പെൻഷൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : കൂടുതൽ മാർക്ക് വേണമെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ട അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കേരള സർവ്വകലാശാല കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അസി. പ്രൊഫസർ ജോൺസനെയാണ് സസ്‌പെൻഡ് ചെയ്തത്. ജോൺസൺ മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് വിദ്യാർത്ഥികൾ വൈസ്ചാൻസലർക്ക് നൽകിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ സസ്‌പെണ്ട് ചെയ്തത്. അദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സൈക്കോളജി വിഭാഗത്തിലെ ഒന്നാം വർഷ എം.എസ.്‌സി വിദ്യാർത്ഥിനികളാണ് വൈസ്ചാൻസലർക്ക് പരാതി നൽകിയത്. ഇന്റേണൽ മാർക്കിന്റെ […]

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ശിവസേന – കോൺഗ്രസ്സ് – എൻ.സി.പി സഖ്യത്തിനുണ്ട് ; ശരദ് പവാർ

സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ശിവസേന-കോൺഗ്രസ് – എൻ.സി.പി സഖ്യത്തിനുണ്ടെന്ന് ശരത് പവാർ പറഞ്ഞു. 170 അംഗങ്ങൾ സഖ്യത്തെ പിന്തുണക്കുമെന്നും ശരദ്പവാർ പറഞ്ഞു. അജിത് പവാർ പാർട്ടി അച്ചടക്കം ലംഘിച്ചു. എൻ.സി.പിയുടെ ഒരു പ്രവർത്തകനോ നേതാവോ പോലും ബി.ജെ.പി – എൻ.സി.പി സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി – ശിവസേന നേതാക്കൾ സംയുക്തമായി പങ്കെടുത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിെന്റ പ്രതികരണം. കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഇന്ന് വൈകീട്ട് നടക്കുന്ന എൻ.സി.പി പാർട്ടിയോഗത്തിൽ പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കും. […]

മഹാരാഷ്ട്രയിൽ ഫട്‌നാവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ

  സ്വന്തം ലേഖകൻ മുംബൈ : ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം ഗവർണർ അനുവദിച്ചു. അനശ്ചിതത്വങ്ങൾക്കൊടുവിൽ ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയായി ഫട്‌നാവിസ് ഗവർണറുടെ സാന്നിധ്യത്തിൽ രാജ് ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ എൻസിപി എന്ന പാർട്ടിയെ പിളർത്തിയാണ് ബിജെപി അധികാരം നേടിയെടുത്തത് എന്നാണ് സംസാരം. എൻ.സി.പി നേതാവായ അജിത് പവാറാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ കത്ത് അജിത് പവാർ ഗവർണർക്ക് കൈമാറിയെന്നും […]

ആമസോണിന്റെ ക്യാഷ്യർലെസ്സ് സൂപ്പർമാർക്കുകളും പോപ്പ്അപ്പ് സ്‌റ്റോറുകളും 2020 മുതൽ

  സ്വന്തം ലേഖകൻ കൊച്ചി : ആമസോണിന്റെ ക്യാഷ്യർലെസ്സ് സൂപ്പർമാർക്കറ്റുകളും പോപ്പ്അപ്പ് സ്റ്റോറുകളും 2020 മുതൽ. ആമസോണിന്റെ കാഷ്യർലെസ്സ് സങ്കൽപ്പങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം മറ്റ് ചില്ലറ വ്യാപാരികൾക്ക് കാഷ്യർലെസ്സ് സാങ്കേതികവിദ്യയ്ക്കുള്ള ലൈസൻസ് നൽകാനും സാധ്യതയുണ്ട്. പുതിയ സ്റ്റോർ ഫോർമാറ്റുകളും ലൈസൻസിംഗ് സംരംഭവും 2020 ന്റെ ആരംഭത്തിൽ തന്നെ തുടങ്ങുമെന്നാണ് സൂചന. സിയാറ്റിലിലെ ക്യാപിറ്റൽ ഹിൽ പരിസരത്ത് 10,400 ചതുരശ്രയടി (966 ചതുരശ്ര മീറ്റർ) റീട്ടെയിൽ സ്ഥലത്ത് ഗോ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു സൂപ്പർമാർക്കറ്റ് ആമസോൺ പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ‘ […]

ജോലിക്ക് നിന്ന വീട്ടിൽ നിന്നും 52 പവനും വജ്രമോതിരവും 12,000 രൂപയും കവർന്ന സംഭവം ; ഹോം നേഴ്‌സ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചേർപ്പ്: ജോലിക്ക് നിന്ന് വീട്ടിൽ നിന്നും 52 പവനും 40,000 രൂപ വിലയുള്ള വജ്രമോതിരവും 12,000 രൂപയും കവർന്ന സംഭവത്തിൽ ഹോം നഴ്‌സ് അറസ്റ്റിൽ. കൊട്ടാരക്കര കോട്ടപ്പുറം തേവലപ്പറം പാലത്തുംതലക്കൽ സൂസൻ ആന്റണി(48)യാണ് പൊലീസ് പിടിയിലായത് . പാലയ്ക്കൽ, കൈതക്കാടൻ ലോനപ്പന്റെ ഭാര്യ എൽസി(63)യുടെ വീട്ടിൽ നിന്നും മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ് . പതിനേഴരപ്പവൻ വരുന്ന മൂന്ന് മാലകൾ, കമ്മലുകൾ, വളകൾ, പാദസരം, കൈ ചെയിൻ എന്നിവയാണ് സൂസൻ അപഹരിച്ചത് . കോട്ടയം വൈക്കത്തെ ഹോം നഴ്‌സ് സ്ഥാപനം മുഖേന […]

സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇനി കയറിയിറങ്ങണ്ട ; ഗഹാൻ രജിസ്‌ട്രേഷൻ ഇനി ഓൺലൈനിലേക്ക്‌

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നവർ ഗഹാൻ രജിസ്‌േട്രഷനായി ഇനി സബ് രജിസ്ട്രാറോഫീസു വഴി കയറി ഇറങ്ങേണ്ടതില്ല. ഗഹാൻ (പണയവായ്പ രജിസ്‌േട്രഷൻ) പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്. വസ്തു പണയപ്പെടുത്തി സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർ ഗഹാൻ രജിസ്റ്റർ ചെയ്യുന്നതിന് സബ് രജിസ്ട്രാറോഫിസിലെത്തി രജിസ്റ്റർ ചെയ്യുന്നതാണ് നിലവിലെ രീതി. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ പുനലൂർ സബ് രജിസ്ട്രാറോഫീസിൽ ഓൺലൈൻ മുഖേനെ രജിസ്‌േട്രഷൻ വിജയകരമാക്കി നടപ്പാക്കി. ഇതോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങി. ഇതോടെ ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് ബാങ്കിലിരുന്നുതന്നെ […]

ഭക്ഷ്യ സാധനങ്ങൾ കരിചന്തയിലേക്ക് കടത്തി ; 26 മാവേലി സ്റ്റോർ മാനേജർമാർക്കെതിരെ അന്വേഷണം

  സ്വന്തം ലേഖിക തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന സബ്‌സിഡി ഭക്ഷ്യസാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് 26 മാവേലി സ്‌റ്റോർ മാനേജർമാർക്കെതിരെ വകുപ്പുതല നടപടിക്ക് നിർദേശം. സപ്ലൈകോ വിജിലൻസ് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കടത്തിയ സാധനങ്ങളുടെ വിലയും പലിശയുമടക്കം ഇവരിൽനിന്ന് തിരിച്ചു പിടിക്കാനും സപ്ലൈകോ എം.ഡി കെ.എൻ. സതീഷ് കുമാർ നിർദേശം നൽകി. കോഴിക്കോട് റീജ്യനിലെ 11 മാവേലി സ്‌റ്റോറുകളിലും പാലക്കാട് -രണ്ട്, എറണാകുളം -ആറ്, കോട്ടയം -അഞ്ച്, തിരുവനന്തപുരം -രണ്ടിടങ്ങളിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരിമറി സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും 30ഓളം […]

ഡോളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ടുവാരി ദേവസ്വം ബോർഡ് ; തീർത്ഥാടകരെ ചുമന്നു മലകയറ്റുന്ന ഡോളി തൊഴിലാളികളിൽ നിന്ന് കമ്മീഷൻ വേണമെന്ന് ആവശ്യം

  സ്വന്തം ലേഖിക പത്തനംതിട്ട : ശബരിമല തീർത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളിൽ നിന്ന് കമ്മീഷൻ ഇടാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ശാരീരിക അവശതകളുള്ള തീർത്ഥാടകരെ മലമുകളിലേക്ക് ചുമന്ന് കയറ്റുന്ന ഈ തൊഴിലാളികൾക്ക് ഒരു സഹായവും നൽകാതെ ഇവരുടെ വിയർപ്പിന്റെ ഓഹരി കൈപ്പറ്റുകയാണ് ദേവസ്വം ബോർഡ് ഇപ്പോൾ ചെയ്യുന്നതെന്നാണ് പൊതുവെയുള്ള ആരോപണം. ഓരോ ഡോളി യാത്രയ്ക്കും ഇരുന്നൂറ് രൂപ വീതം ദേവസ്വം ബോർഡിൽ അടച്ചെങ്കിൽ മാത്രമേ ഇവർക്ക് ചുമക്കാൻ അനുമതി നൽകൂ. ഡോളി ഉൾപ്പടെയുള്ള എല്ലാ സംവിധാനവും തൊഴിലാളികൾ തന്നെ കൊണ്ടുവന്നം അതിനു […]

105-ാം വയസ്സിൽ തുല്യതാ പരീക്ഷയെഴുതി ഭഗീരഥി മുത്തശ്ശി അക്ഷരലോകത്തേക്ക്

  സ്വന്തം ലേഖിക കൊല്ലം : നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരലോകത്തേക്ക്് കടക്കുകയാണ് കെ ഭാഗീരഥി എന്ന മുത്തശ്ശി. പ്രായാധിക്യത്തിലും ആവേശം ചോരാതെ ഭാഗീരഥി അമ്മ നാലാംതരം തുല്യതാ പരീക്ഷയെഴുതി. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരൻ പിള്ളയാണ് ചോദ്യപേപ്പർ നൽകി പരീക്ഷയ്ക്ക് ഇരുത്തിയത്. സാക്ഷരതാ മിഷന്റെ ചരിത്രത്തിൽ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമിൽ കെ ഭാഗീരഥി അമ്മ. ഒൻപതാം വയസ്സിൽ പഠനം നിർത്തിയതാണ് ഭാഗീരഥി അമ്മ. വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. സമ്പൂർണ സാക്ഷരതായജ്ഞത്തിലൂടെയാണ് വീണ്ടും അക്ഷരലോകത്തേക്ക് എത്തുന്നത്. സാക്ഷതാ പ്രേരക് […]

അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ്‌സിറ്റി: ആശുപത്രിക്ക് പുറത്തുണ്ടായ ഹൃദയസ്തംഭനത്തിന് ഇസിപിആര്‍ വിജയകരമായി ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ആദ്യം

സ്വന്തം ലേഖകൻ കൊച്ചി: ഹൃദയമിടിപ്പ് നിലച്ച് അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ചിറ്റൂര്‍ സ്വദേശി ജോസ് ബിജുവിന് (33 വയസ്) പുതുജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. എക്‌സ്ട്രാകോര്‍പ്പോറിയല്‍ കാര്‍ഡിയോപള്‍മണറി റിസസ്സിറ്റേഷന്‍ (ഇസിപിആര്‍) എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ഇത് സാധിച്ചത്. എക്‌മോ (എക്‌സ്ട്രാ കോര്‍പ്പോറിയല്‍ മെമ്പ്രേന്‍ ഓക്‌സിജനേഷന്‍) തെറാപ്പിയിലൂടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന ചികിത്സാരീതിയാണ് ഇസിപിആര്‍. ശരീരത്തിന് പുറത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നടത്തുന്ന യന്ത്രമാണ് എക്‌മോ. വിദേശ രാജ്യങ്ങളില്‍ പോലും അത്യാഹിത വിഭാഗത്തില്‍ വിരളമായാണ് ഇത് ഉപയോഗിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. […]