കൊട്ടും കുരവയും തുളസി മാലയുമിട്ട് കാട്ടിലെ ആദ്യ കല്ല്യാണം
സ്വന്തം ലേഖകൻ സീതത്തോട്: കാട്ടിലെ കല്ല്യാണം ആഘോഷമാക്കി നാട്ടുകാരും ജനപ്രതിനിധികളും. ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ രാജു-ആശ, സന്തോഷ്-മീന ദമ്പതികളുടെ വിവാഹമാണ് നാട്ടിലേതു പോലുള്ള ആചാരങ്ങൾ സമന്വയിപ്പിച്ച് നടത്തിയത്. കാട്ടിൽ ആദ്യമായി നടക്കുന്ന വിവാഹത്തിന് സാക്ഷികളാകാൻ ആദിവാസികൾക്ക് പുറമെ ജനപ്രതിനിധികളും എത്തിയിരുന്നു. കൊട്ടും കുരവയും തുളസിക്കതിർ മാലയുമായി മലദൈവങ്ങളെയും അഗ്നിയെയും സാക്ഷി നിർത്തിയായിരുന്നു വിവാഹം. കാട്ടിൽ ദീർഘകാലമായി തുടരുന്ന വിവാഹ സങ്കൽപ്പങ്ങൾക്കു മാറ്റം വരുത്തുന്നതിനൊപ്പം കുടുംബബന്ധങ്ങളുടെ ദൃഢത ഉറപ്പു വരുത്തുന്നതിനു കൂടിയായിരുന്നു വിവാഹം സംഘടിപ്പിച്ചത്. ശിശുവികസന പദ്ധതി ഓഫിസർ ജാസ്മിൻ വാങ്ങി നൽകിയ […]