play-sharp-fill

ഷെയ്ൻ നിഗത്തിന്റെ വിലക്ക് : അമ്മയും ഫെഫ്ക്കയും യോഗം ചേർന്നു സിനിമ ചിത്രീകരണം പൂർത്തിയാക്കാനുള്ള ഡേറ്റ് ചാർട്ട് ചെയ്ത് ഫെഫ്കയ്ക്ക് നൽകി സംവിധാകൻ ശരത്ത്

  സ്വന്തം ലേഖകൻ കൊച്ചി: ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ വിഷയം ചർച്ച ചെയ്യുന്നതിന് അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികൾ യോഗം ചേർന്നു. ഷെയ്‌നും വെയിൽ സംവിധായകൻ ശരത് മേനോനും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ചിത്രം പൂർത്തിയാക്കുമെന്നും ശരത് പറഞ്ഞു. സിനിമ ചിത്രീകരണം പൂർത്തിയാക്കാനുള്ള ഡേറ്റ് ചാർട്ട് ചെയ്ത് ഫെഫ്കയ്ക്ക് നൽകിയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ വിഷയത്തിൽ ഇനിയും ചർച്ചകൾ ആവശ്യമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. നിർമാതാക്കൾ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും വ്യക്തമാക്കി. […]

ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം : 3585 ഒഴിവുകൾ

  സ്വന്തം ലേഖകൻ ദില്ലി : ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി മൊത്തം 3585 ഒഴിവുകളുണ്ട്. ഫ്രഷേഴ്‌സ്, എക്‌സ്. ഐ.ടി.ഐ. മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ വിഭാഗങ്ങളിലാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ എക്‌സ്. ഐ.ടി.ഐ., എം.എൽ.ടി. വിഭാഗങ്ങളിൽ മാത്രമാണ് ഒഴിവുള്ളത്. തിരുവനന്തപുരം ഡിവിഷനിൽ 683 ഒഴിവുകളും പാലക്കാട് ഡിവിഷനിൽ 682 ഒഴിവുകളുമുണ്ട്. എസ്.ആൻഡ്.ടി. വർക്ക്‌ഷോപ്പ്- പോത്തനൂർ, കോയമ്പത്തൂർ, സെൻട്രൽ വർക്ക്‌ഷോപ്പ്-പൊൻമലൈ, കാര്യേജ് ആൻഡ് വാഗൺ വർക്‌സ്-പേരമ്പുർ, റെയിൽവേ ഹോസ്പിറ്റൽ-പേരമ്പുർ, സേലം ഡിവിഷൻ, തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മറ്റ് ഒഴിവുകൾ. 50 ശതമാനം […]

ഒരു കിലോ സവോളയ്ക്ക് മൂന്ന് ഊണ്: സവോളയ്ക്ക് പകരം ലഭിക്കുക മൂന്നു ഫിഷ് കറി ഊണ്: വിലക്കയറ്റക്കാലത്ത് കിടിലൻ ഓഫറുമായി കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടൽ 

സ്വന്തം ലേഖകൻ കോട്ടയം: ഒരു കിലോ സവാള തന്നാൽ പകരം മൂന്ന് ഫിഷ്‌കറി ഊണ് തരാം. കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടൽ റോയൽ പാർക്കിന്റെ കിടിലൻ ഓഫറാണ് വിലക്കയറ്റക്കാലത്ത് താരമായി മാറുന്നത്. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ മലയാളിയ്ക്കു മുന്നിലേയ്ക്കാണ് ശാസ്ത്രി റോഡിലെ ഹോട്ടൽ റോയൽ പാർക്ക് ഓഫർ വയ്ക്കുന്നത്. മാർക്കറ്റിൽ ലഭിക്കുന്ന വലിയ സവാള ഒരു കിലോ എത്തിച്ചു നൽകിയാലാണ് മൂന്ന് ഫിഷ്‌കറി മീൽസ് എന്ന ഓഫർ സ്ഥാപനം മുന്നോട്ടു വയ്ക്കുന്നത്. നിലവിൽ 150 രൂപയാണ് ഒരു കിലോ സവോളയ്ക്ക് മാർക്കറ്റിലെ വില. വലിയ […]

കേരളത്തിലുൾപ്പെടെ 23 വ്യാജസർവകലാശാലകൾ രാജ്യത്ത്; ശക്തമായ നിയമമില്ലാത്ത് വ്യാജൻമാർക്ക് ഗുണം

  സ്വന്തം ലേഖകൻ ദില്ലി: കേരളത്തിലുൾപ്പെടെ 23 വ്യാജസർവകലാശാലകൾ രാജ്യത്ത് . വർഷം തോറും വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കാറുണ്ടെങ്കിലും അതിനുമേൽ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴമാത്രമാണ് ആകെയുള്ള ശിക്ഷ. ഉന്നതവിദ്യാഭ്യാസരംഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വ്യാജ സർവകലാശാലകൾക്കെതിരെ നടപടിയെടുക്കാൻ കർശനനിയമം കൊണ്ടു വരികയല്ലാതെ മറ്റുവഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ സർവകലാശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് യുജിസിയാണ്. യുജിസിയുടെ അംഗീകാരം ഉണ്ടായാൽ മാത്രമേ രാജ്യത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവർത്തിക്കാനാകൂ കേന്ദ്ര സർവ്വകലാശാലകൾക്കോ, യുജിസി അംഗീകരിച്ച സ്ഥാപനങ്ങൾക്കോ […]

വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചു; മകളെ മഠാധികാരികൾ മാനസികമായി പീഡിപ്പിച്ചതായി പരാതി ; സിസ്റ്റർ ദീപയുടെ കുടുംബം ബിഷപ്പ് ഹൗസിന് മുന്നിൽ സമരത്തിൽ

  സ്വന്തം ലേഖിക കൽപ്പറ്റ: വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു.കന്യാസ്ത്രി ഇപ്പോൾ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം വ്യക്തമാക്കി. മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിന്റെ മകൾ സിസ്റ്റർ ദീപ ജോസഫാണ് മാനസികനില നില തെറ്റി തനിച്ചു കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകൾക്ക് അടിയന്തര സഹായം നൽകണമെന്നും തിരികെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് കുടുംബം സമരം നടത്തുകയാണ്. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്നാണ് കുടുംബത്തിന്റെ […]

” നീ ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യയാണ്. നിന്റെ എല്ലാ ആഗ്രഹങ്ങളും നടത്തിത്തരാൻ എനിക്ക് പറ്റിയെന്ന് വരില്ല” സാഖാവ് ഇ.കെ. നായാനാരുടെ നൂറാം പിറന്നാളിൽ ഒരുപിടി ഓർമകളുമായി പത്‌നി ശാരദ ടീച്ചർ

  സ്വന്തം ലേഖകൻ സഖാവ് ഇ.കെ . നായനാരുടെ നൂറാം പിറന്നാളാണ് ഡിസംബർ ഇന്ന് . സാധാരണക്കാരന്റെ മനസറിഞ്ഞ്, അവർക്കായി പ്രവർത്തിച്ച് ജീവിച്ച് മരിച്ച സഖാവ് ഇ.കെ. നായനാരുടെ ജന്മദിനം. 11 വർഷം മുഖ്യമന്ത്രി, 11 വർഷം പ്രതിപക്ഷനേതാവ്, 11 വർഷം പാർട്ടി സെക്രട്ടറി കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനും ലഭിക്കാത്ത റെക്കാർഡ്. എറണാകുളം കുമാരനാശാൻ നഗറിലെ റൈറ്റ് എന്ന വീട്ടിലെ സ്വീകരണമുറിയിലേക്ക് കയറുമ്‌ബോൾ നമ്മെ സ്വീകരിക്കുക ഇ.കെ. നായനാരുടെ ചിരിച്ചു നിൽക്കുന്ന ഒരു ചിത്രമാണ്. അകത്തെ കിടപ്പുമുറിയിൽ സഖാവിന്റെ മറ്റൊരു ചിത്രത്തിലേക്ക് നോക്കി പ്രിയ […]

ഡിസംബർ 12ന് കോട്ടയത്ത് ഹോട്ടലുകാരുടെ പ്രതിഷേധ ദോശയും ഓംലറ്റും കിട്ടും: പക്ഷേ , അത് രണ്ടും പ്രതീക്ഷിക്കരുത്: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധമാർഗവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. വിലക്കയറ്റത്തിനും അനധികൃത കച്ചവടസ്ഥാപനങ്ങൾക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി  അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 12 ന് വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നഗരത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തും. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത പ്രതിഷേധം അരങ്ങേറുക. ധർണയുടെ ഭാഗമായി ദോശയും ഓംലറ്റും വിതരണം ചെയ്താണ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പച്ചക്കറ്റിയുടെയും അവശ്യസാധനങ്ങളുടെയും വില വർധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദോശയ്‌ക്കൊപ്പം സാമ്പാർ ഉണ്ടാകില്ല. ഓംലറ്റിൽ സവാളയും..! […]

മൊബൈൽ ഫോൺ ബസിൽ മറന്നുവെച്ചെന്നു പറഞ്ഞു ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞു ; ബസിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കി ; യാത്രക്കാരന്റെ ഉടുമുണ്ടും പറിച്ചെടുത്തു മദ്യപൻ ഓടി

  സ്വന്തം ലേഖിക തൊടുപുഴ : മൊബൈൽ ഫോൺ ബസിൽ മറന്നു വച്ചു എന്നു പറഞ്ഞു നഗരത്തിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിനു പിന്നാലെ പാഞ്ഞ മദ്യപൻ ബസിൽ കയറി യാത്രക്കാരന്റെ മുണ്ട് പറിച്ചോടി. ബസിനു പിന്നാലെ 7 കിലോമീറ്റർ ഓട്ടോയിൽ എത്തി ബസിനുള്ളിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ ശേഷമാണ് യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച് ഓടിയത്. ഇതിനിടെ താൻ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടി. ഇതിനു ശേഷം യുവാവിന്റെ മുണ്ട് കയ്യിൽ പിടിച്ച് […]

ശബരിമലയിലേക്ക് പനിനീർ കൊണ്ടുവരേണ്ട : തന്ത്രി കണ്ഠരര് മഹേഷ് മോഹനര്

  സ്വന്തം ലേഖിക പത്തനംതിട്ട : ശബരിമലയിലേക്ക് പനിനീർ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്.പനിനീർ ക്ഷേത്രത്തിലേക്ക് സ്വീകരിക്കാറില്ലെന്നും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു.സന്നിധാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടിൽ നിന്നാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വൃത്തിയായ് സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസികളുടെ കടമയാണ്.ഇരുമുടിക്കെട്ടിനകത്ത് പ്ലാസ്റ്റിക് പൊതിയിൽ അവിലും മലരും എത്തിക്കുന്നത് ഒഴിവാക്കണം.പനിനീർ കൊണ്ടുവരേണ്ടെന്നും അവയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ശുചീകരണം വലിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ ബോധവൽക്കരണം ആവശ്യമാണ്.കെട്ടു നിറ നടക്കുന്ന ക്ഷേത്രങ്ങളിൽ തന്നെ […]

‘ ഞാനിപ്പോൾ മരിക്കും, എന്റെ കുടുംബത്തേ കാത്തോണേ…. മരണം കൺമുന്നിലെത്തിയപ്പോൾ മുഷറഫ് സഹോദരനോടു പറഞ്ഞു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മരണം കൺമുന്നിലെത്തിയപ്പോൾ മുഷറഫ് സഹോദരനോടു ഒന്നു മാത്രം പറഞ്ഞു. ഡൽഹിയിലെ റബർ ഫാക്ടറിയിൽ തീ പടർന്നു പിടിക്കുമ്പോൾ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വീട്ടിലേക്ക് വിളിച്ചു മുഷറഫ് അലി പറഞ്ഞ വാക്കുകൾ ആരുടെയും ഉള്ളുലയ്ക്കും. മരണം കൺമുന്നിലെത്തിയപ്പോൾ, രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് ഉറപ്പായപ്പോൾ സഹോദരനെ വിളിച്ചു വിലപിക്കാൻ മാത്രമേ മുഷറഫിന് ആയുള്ളു. തീപിടിത്തമുണ്ടായ ഫാക്ടറിയിൽ നാലു വർഷമായി ജോലി ചെയ്യുകയാണ് യുപി സ്വദേശി മുഷറഫ്. പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ മുഷറഫും അഗ്നിക്കിരയായി. ഇതിനു മുന്നേ സഹോദരനെ വിളിച്ച് അയാൾ പറഞ്ഞതിങ്ങനെ ‘ […]