play-sharp-fill

മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും ഫെഡറൽ ബാങ്കും കൈകോർക്കുന്നു ; ഉയർന്ന വായ്പ, ദീർഘ തിരിച്ചടവ് കാലാവധി, അതിവേഗ വായ്പ തുടങ്ങിയ സൗകര്യങ്ങളാണ് ഇതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുക

  സ്വന്തം ലേഖകൻ കൊച്ചി: ഡീലർമാർക്കും ഉപഭോക്താക്കൾക്കും മെച്ചപ്പെട്ട വായ്പാ സേവനങ്ങൾ നൽകുന്നതിനായി മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും ഫെഡറൽ ബാങ്കും കൈകോർക്കുന്നു. ഇതു സംബന്ധിച്ചുള്ള എഗ്രമെന്റ് പേപ്പറുകൾ ഇരു സ്ഥാപനങ്ങളും ഒപ്പു വച്ചു. ഉയർന്ന വായ്പ, ദീർഘ തിരിച്ചടവ് കാലാവധി, മികച്ച പലിശ നിരക്കുകൾ, അതിവേഗ വായ്പ തുടങ്ങിയ വായ്പാ സൗകര്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക. മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഓയുമായ അജയ് സേത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ, ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, […]

മാമാങ്കത്തിന് കൊടിയേറി ; അൻപത് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം തീയറ്ററുകളിൽ

  സ്വന്തം ലേഖകൻ കൊച്ചി : മമ്മൂട്ടി ആരാധകരുടെയും മലയാള സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിചിത്രം മാമാങ്കം ലോകത്തിലെ അൻപത് രാജ്യങ്ങളിൽ നിന്നായിരണ്ടായിരത്തിലധികം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. അമ്പതോളം രാജ്യങ്ങളിലാണ് മാമാങ്കം ഒരേ സമയം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ സർവകാല റെക്കാഡ് റിലീസാണിത്. നാല്പത്തിയൊന്ന് രാജ്യങ്ങളിൽ ഒരേ ദിവസം പ്രദർശനത്തിനെത്തിയ ലൂസിഫറിന്റെ റെക്കോഡാണ് മാമാങ്കം മറികടക്കുന്നത്. ഇതോടെ സൗദി അറേബ്യയും ഉക്രെയ്‌നും അങ്കോളയും ഉൾപ്പെടെ എട്ടോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം സ്വന്തമാക്കി. മലയാളത്തിനൊപ്പം തമിഴ്, […]

കാണാതായ പെൺകുട്ടികൾ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ ; സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് പെൺകുട്ടികൾ

  സ്വന്തം ലേഖകൻ അഹമ്മദാബാദ്: കാണാതായ പെൺകുട്ടികൾ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ. സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് പെൺകുട്ടികൾ ഗുജറാത്ത് ഹൈക്കോടതിയിൽ പറഞ്ഞു. ഇരുപത്തിയൊന്നും പതിനെട്ടും വയസുള്ള പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്നും കാണാതായെന്നും അവരെ കോടതിയിൽ ഹാജരാക്കണമെന്നും അപേക്ഷിച്ച് തമിഴ്‌നാട് സ്വദേശിയായ പിതാവ് ഹേബിയസ് കോർപസ് ഹർജിയിലാണ് ഈ മറുപടി. എന്നാൽ വിർജിനിയയിൽ നിന്നാണ് എത്തിച്ചിരിക്കുന്നതെങ്കിലും എവിടെയാണു കഴിയുന്നതെന്ന് പെൺകുട്ടികൾ വ്യക്തമാക്കിയിട്ടില്ല. എവിടെയാണെന്ന് തങ്ങൾക്കും കൃത്യമായി അറിയില്ലെന്നും സാമൂഹിക മാധ്യമങ്ങളിലുടെയാണ് അവർ ബന്ധപ്പെട്ടതെന്നും പെൺകുട്ടികൾക്കുവേണ്ടി ഹാജരായ അഭിഭാഷകരും കോടതിയെ ധരിപ്പിച്ചു. പെൺകുട്ടികൾ പിതാവിനെ മാത്രമാണു […]

കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

  സ്വന്തം ലേഖിക കോട്ടയം : നഗരസഭാ തെരെഞ്ഞെടുപ്പിൽ യു.എഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വീണ്ടും മികച്ച വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ സൂസൺ കുഞ്ഞുമോനാണ് കോട്ടയം നഗരസഭയിലെ പുതിയ ഡെപ്യൂട്ടി ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജയശ്രീ ബിനുവിനെയും ബി.ജെ.പി സ്ഥാനാർത്ഥിയായ ജ്യോതി ശ്രീകാന്തിനെയും പിൻന്തള്ളി 31 വോട്ടിനാണ് സൂസൺ കുഞ്ഞുമോൻ തെരെഞ്ഞെടുക്കപ്പെട്ടത്. 52 കൗൺസിൽഅംഗങ്ങളുള്ള നഗരസഭയിൽ 50 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ. ഡി. എഫ്, ബിജെപി സ്ഥാനാർത്ഥികൾക്ക് യഥാക്രമം 15, 4 എന്നിങ്ങനെ വോട്ടുകൾ നേടി.   കോൺഗ്രസ്സിലെ ബിന്ദു സന്തോഷ് കുമാർ ഡെപ്യൂട്ടി […]

സ്‌കൂൾ കോമ്പൗണ്ടിൽ കാറുമായി അഭ്യാസം നടത്തിയത് തടഞ്ഞ അധ്യാപകനെ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു

  സ്വന്തം ലേഖിക കോട്ടക്കൽ: സ്‌കൂൾ കോമ്പൗണ്ടിൽ കാറുമായി അഭ്യാസം നടത്തിയത് തടഞ്ഞ അദ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എടരിക്കോട് പി.കെ.എം.എം ഹയർസെക്കണ്ടറി സ്‌കൂളിൽ കഴിഞ്ഞ ദിവസം എത്തിയ സംഘമാണ് സ്‌കൂൾ കോമ്പൗണ്ടിൽ കാറുമായി അഭ്യാസപ്രകടനം നടത്തിയത്. രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം കാണിക്കുകയായിരുന്നു. ചെമ്മാട് വരമ്പനാലുങ്ങൽ മുഹമ്മദ് ഫവാസ്(18), കൂരിയാട് പടിക്കൽ ശിജു(18), തിരൂരങ്ങാടി കാരാടൻ മുഹമ്മദ് സുഹൈൽ(18) എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് സ്‌കൂളിൽ ആക്രമം കാണിച്ചത്. സ്‌കൂളിലേക്ക് കുട്ടികൾ വന്നുകൊണ്ടിരിക്കെയാണ് സംഘം സ്‌കൂൾ […]

സന്നിധാനത്ത് മൊബൈൽ മോഷണം ; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: സന്നിധാനത്ത്് നിന്നും പൂജാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ കുമാർ ആണ് പിടിയിലായത്. കറുപ്പ് സ്വാമി നടയിൽ വച്ചിരുന്ന പൂജാരിയുടെ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. സന്നിധാനം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ താൽക്കാലിക ദേവസ്വം ജീവനക്കാരനായ ഇയാളെ റിമാൻഡ് ചെയ്തു.

കോഴിക്കോട് വീട്ടമ്മയെ പീഡിപ്പിച്ച വൈദികൻ മനോജ് പ്ലാക്കൂട്ടം ഒളിവിലിരുന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

  സ്വന്തം ലേഖകൻ കോഴിക്കോട്: ചേവായൂരിൽ വീട്ടമ്മയെ പീഡിപ്പിച്ച വൈദികൻ മനോജ് പ്ലാക്കൂട്ടം ഒളിവിലിരുന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജി ഈ മാസം 19ന് കോടതി പരിഗണിക്കും. ചേവായൂർ ഇടവക വികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നും ഇതുസംബന്ധിച്ച് താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന് നൽകിയ പരാതി പൂഴ്ത്തിയെന്നുമാണ് 45 കാരിയായ വീട്ടമ്മയുടെ പരാതി. എന്നാൽ പൊലീസ് കേസെടുത്ത് ഒരാഴ്ചയായിട്ടും ഫാ. മനോജ് പ്ലാക്കൂട്ടത്തെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഫാ.മനോജ് […]

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം ; രണ്ട് റെയിൽവേ സ്റ്റേഷനുകൾക്ക് തീവച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ആസാമിൽ രണ്ട് റെയിൽവേ സ്റ്റേഷനുകൾക്ക് പ്രതിഷേധക്കാർ തീവച്ചിട്ടുണ്ട്. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ ജന്മനാടായ ദിബ്രുഗഡിലെ ചബുവ റെയിൽവേ സ്റ്റേഷനും ടിൻസുകിയയിലെ പാനിറ്റോള റെയിൽവേ സ്റ്റേഷനു നേരെയുമാണ് തീവയ്പുണ്ടായത്. അതേസമയം തലസ്ഥാനമായ ദിസ്പുരിൽ പ്രതിഷേധിച്ചവരെ പിരിച്ചു വിടാൻ പോലീസ് വെടിവയ്പ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതോടെ ക്രമസമാധാന പാലനത്തിനായി സൈന്യത്തിന്റെ സഹായവും തടിയിട്ടുണ്ട്. ദിബ്രുഗഡ്, ബോഗായിഗാവ് എന്നിവിടങ്ങളിൽ സൈന്യം തമ്പടിച്ചിട്ടുള്ളത്.

ദേശീയ പൗരത്വ ബില്ലിനെ ഭയക്കേണ്ടത് ആരെല്ലാം: ഈ പറയുന്നതാണ് ദേശീയ പൗരത്വ ബില്ലിൽ സംഭവിച്ചിരിക്കുന്നത്; എന്താണ് പൗരത്വ ഭേദഗതി ബിൽ 2019

തേർഡ് ഐ ബ്യൂറോ കോട്ടയം: രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ദേശീയ പൗരത്വ ബില്ലാണ്. പാർലമെന്റിന്റെയും രാജ്യസഭയുടെയും അംഗീകാരത്തോടെ ദേശീയ പൗരത്വ ബിൽ രാജ്യത്ത് നിയമമായിക്കഴിഞ്ഞു. എന്നാൽ, പൗരത്വ ബില്ലിനെതിരെ മുസ്ലീം സംഘടനകൾ അടക്കമുള്ളവർ കോടതിയിലേയ്ക്കു നീങ്ങുകയാണ്. മുസ്ലീം വിഭാഗത്തെ മാത്രം ഒഴിവാക്കിയാണ് ഇപ്പോൾ പൗരത്വ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന ഗുരതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സോഷ്യൽ മീഡിയയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരുവുകളിലും ഇപ്പോൾ അലയടിക്കുന്നത് ദേശീയ പൗരത്വ ബില്ലിനെതിരായ പ്രതിഷേധമാണ്. ഈ സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് വ്യക്തമാക്കുന്നു. […]

ഭയപ്പെടാൻ ഒന്നുമില്ലാത്തപൗരത്വ നിയമ ഭേദഗതിയെ രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കാൻ ഭീതി വിതയ്ക്കരുത്: അഡ്വ. അനിൽ ഐക്കര

സ്വന്തം ലേഖകൻഅഡ്വ. അനിൽ ഐക്കര, കോട്ടയം കോട്ടയം:  ഇന്ത്യയിൽ പൗരത്വമുള്ളത് ഇന്ത്യൻ പൗരത്വ നിയമം 1955 പ്രകാരം ഇന്ത്യയിൽ ജനിക്കുന്നവർ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാർക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകൾ, ഇവരെല്ലാം ഈ ഗണത്തിൽ പെടും. ഇന്ത്യൻ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളിൽ പറയപ്പെടുന്ന ഒന്നാണ് പൗരത്വം. ദ്വിതല ഭരണ വ്യവസ്ഥയാണെങ്കിലും ഇന്ത്യയിൽ ഒറ്റ പൗരത്വമേ നിലവിലുള്ളൂ. ഫെഡറൽ ഭരണസംവിധാനം നിലനിൽക്കുന്ന അമേരിക്ക, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ ഫെഡറൽ, നാഷണൽ എന്നിങ്ങനെ രണ്ടുതരം പൗരത്വം നിലനിൽക്കുന്നുണ്ട്. […]