play-sharp-fill

പൗരത്വ ഭേദഗതി ബിൽ ; സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റി

  സ്വന്തം ലേഖകൻ കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായതിനാൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റിവെച്ചു. ജനുവരിയിൽ മിസോറാമിൽ നടക്കേണ്ട മൽസരങ്ങളാണ് മാറ്റിവെച്ചത്. ഏപ്രിൽ മാസത്തിൽ മൽസരങ്ങൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി 10 മുതൽ 23വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിഷേധം രൂക്ഷമായി തുടരുന്ന മിസോറാമിൽ നിന്നും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ആലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈനൽ റൗണ്ട് […]

ഡിസംബർ 17 ന് ഹർത്താൽ: പിൻവലിച്ചെന്ന് സംഘടനകൾ; ഇല്ലന്ന് വെൽഫയർ പാർട്ടി; നിയമ വിരുദ്ധം എന്ന് പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സർവത്ര ആശയക്കുഴപ്പം. ഹർത്താലിൽ നിന്നും പിന്മാറി എന്ന് ശനിയാഴ്ച കോഴിക്കോട്ട് ചേർന്ന വിവിധ സംഘടനകളുടെ യോഗം പ്രസ്താവന ഇറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഏഴ് ദിവസം മുൻപ് അനുമതി നേടാനാവാത്തതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്നായിരുന്നു ഇവരുടെ പ്രസ്താവന. എന്നാൽ , ഹർത്താലിന് ഇതുവരെയും അനുമതി നൽകാത്തതിനാൽ ഹർത്താൽ നടത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് പൊലീസും അറിയിക്കുകയായിരുന്നു. എന്നാൽ , ഇതിനിടെ ഡിസംബർ 17 ന് നടത്താൻ നിശ്ചയിച്ച കേരള ഹർത്താലിൽ മാറ്റമില്ലന്ന് […]

ആളില്ലാതെ ഇനി സമൻസുകൾ മടങ്ങില്ല ; സമൻസുകളും കോടതിനടപടികളും ഇനി അറിയിക്കുന്നത്‌ വാട്‌സ്ആപ്പിലൂടെ

സ്വന്തം ലേഖകൻ കൊല്ലം: മേൽവിലാസങ്ങളിലെ പ്രശ്‌നങ്ങൾ മൂലവും ആളില്ലാതെ സമൻസുകൾ മടങ്ങുന്ന രീതിയും ഇനി ഉണ്ടാവില്ല. കോടതികളിൽനിന്നുള്ള സമൻസ് ഇനി വാട്‌സ്ആപ്പിലൂടെയും കൈമാറും. കോടതിനടപടികൾ അറിയിക്കാനും സമൻസ് കൈമാറാനും സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാൻ തീരുമാനമായി. സംസ്ഥാന കോർട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡി.ജി.പിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് ഈ സമിതി. വാട്‌സ്ആപ്പിനുപുറമേ, എസ്.എം.എസ്., ഇമെയിൽ എന്നിവ വഴിയും നടപടി നടത്താം. ഇതിനായി ക്രിമിനൽ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി […]

മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്റെ മാതാവ് നിര്യാതയായി

മുണ്ടക്കയം∙ പുത്തൻചന്ത മാമ്മൂട്ടിൽ പരേതനായ എം.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) മകൻ മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയത്തിന്റെ തിരുവനന്തപുരത്തെ വസതിയിൽ നിര്യാതയായി. മൃതദേഹം ഇന്ന് വൈകിട്ട് മുണ്ടക്കയത്തെ വസതിയിൽ എത്തിക്കും.സംസ്കാരം നാളെ മൂന്നിന് പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. പാമ്പാടി പേഴമറ്റം കുടുംബാംഗമാണ്. മറ്റു മക്കൾ: ലൈസാമ്മ (ഹൈദരാബാദ്), ഹെലൻ (മണർകാട്), സൂസമ്മ (പാലക്കാട്), ഐബി(വെച്ചൂച്ചിറ സെന്റ് തോമസ് എൽപിഎസ്, ചെല്ലക്കാട്), ഷീബ (ബെംഗളൂരു). മരുമക്കൾ: ഷീല ജോൺ, രാജു ഈപ്പൻ (ഹൈദരാബാദ്), എം.ഐ. ഏബ്രഹാം […]

അബ്ദുൽ ഗഫൂർ നിര്യാതനായി

സംക്രാന്തി  നബൂതിരി മുകളേൽ  പരേതനായ അബ്ദുൽ റസാഖിന്റെ മകൻ  അബ്ദുൽ ഗഫൂർ  (61) നിര്യാതനായി.   ഖബറടക്കം  ഡിസംബർ   15 ഞായറാഴ്ച  തിരുനക്കര പുത്തൻ പള്ളിയിൽ .  ഭാര്യ  സീനത്ത്  മക്കൾ  ഹാബി. ദിൽസാദ്.

ഭരണഘടന ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർ മുന്നിട്ടിറങ്ങണം. ജസ്റ്റീസ്  കെ.ടി.തോമസ്

സ്വന്തം ലേഖകൻ കോട്ടയം: തലമുറകളുടെ സഹനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർ മുന്നിട്ടിറങ്ങണമെന്നു ജസ്റ്റീസ് കെ.ടി.തോമസ് ആവശ്യപ്പെട്ടു. നാമിന്ന് അനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ ശുദ്ധവായു വലിയ പോരാട്ടങ്ങളുടെ ഉല്പന്നമാണ്. അത് ഉറപ്പു വരുത്തുന്ന മൗലിക തത്വങ്ങൾ ഭരണഘടനയാണു് വിഭാവന ചെയ്തത്. അടിയന്തിരാവസ്ഥയുടെ ഓർമകൾ അതിന്റെ മേൽ നടന്ന കയ്യേറ്റങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിന്റെ അന്തസത്തയെ സംരക്ഷിക്കാൻ കോടതി മുറികളും പോരാട്ട വേദികളായി. അഭിഭാഷകവൃത്തിയെ തൊഴിലായി സ്വീകരിക്കുന്ന പുതിയ തലമുറ ഈ പാരമ്പര്യങ്ങളെ സ്വാംശീകരിക്കണമെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ […]

ഹരിത കേരളത്തിന്റെ മുഖമുദ്ര കോട്ടയം തന്നെ : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയിലൂടെ ജലസംരക്ഷണത്തിന് കോട്ടയം ജില്ലക്ക് ദേശീയ പുരസ്ക്കാരം

സ്വന്തം ലേഖകൻ കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജലസംരക്ഷണത്തിനായി മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുമായി ചേർന്ന് നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് ദേശീയ ഗ്രാമവികസന വകുപ്പ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് കോട്ടയം ജില്ല അർഹമായി. ജില്ലയിലെ എഴുന്നൂറു കിലോമീറ്റർ നീർച്ചാലുകൾ 2017-18 വർഷത്തെ പദ്ധതിയുടെ ഭാഗമായി പ്രത്യേക പാക്കേജ് തയ്യാറാക്കി തെളിച്ചെടുത്താണ് കോട്ടയം അവാർഡ് കരസ്ഥമാക്കിയത്. സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ അഡ്വ.കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മയും കോട്ടയം ജില്ലയിലെ […]

അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സാന്ത്വനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: അഞ്ചു വർഷത്തിലേറെയായി കോട്ടയത്ത് പ്രവർത്തിക്കുന്ന അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് സാന്ത്വനോപരണങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്റ് സി.കെ. റഷീദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ചു വർഷത്തിലേറെയായി നഗരത്തിൽ പ്രവർത്തിക്കുന്ന അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്നും പ്രതിവർഷം ആയിരക്കണക്കിന് നിർധനർക്കാണ് ചികിത്സാ സഹായവും, വിവിധ സഹായങ്ങളും ലഭിക്കുന്നത്. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ താലൂക്ക് സെക്രട്ടറി ആർ. രാജീവ് നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു.തോമസ്, നഗരസഭ അംഗം […]

തെരുവ് നായ കടിച്ചെടുത്തു കൊണ്ടുപോയ ബാഗ് മൂന്ന് കിലോമീറ്റർ പിൻന്തുടർന്ന് പിടിച്ചെടുത്ത് ഉടമസ്ഥന് നൽകി ; സമൂഹ മാധ്യമങ്ങളിൽ വൈറലായി യുവാവിന്റെ കുറിപ്പ്

  സ്വന്തം ലേഖകൻ പത്തനംതിട്ട : തെരുവ് നായ കടിച്ച് കൊണ്ടുപോയ ബാഗ് മൂന്ന് കലോമീറ്റർ പിന്തുടർന്ന് പിടിച്ചെടുത്ത് യുവാവ് ഉടമസ്ഥന് നൽകി. വൈറലായി യുവാവിന്റെ ഫെസ്ബുക്ക് കുറിപ്പ്. പത്തനംതിട്ട പ്രക്കാനം ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: എനിക്കും ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾക്കും ചേനക്കാര്യം ആയിരിക്കാം. പക്ഷേ നഷ്ടപ്പെട്ട മുതൽ . അതിന്റെ വിലയോ വലുപ്പമോ അല്ല അത് തിരിച്ച് കിട്ടുന്നവന് അത് ആനക്കാര്യം തന്നെയാ… !! പറഞ്ഞ് വന്നത് . കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പത്തനംതിട്ടയലേക്കുള്ള […]

പ്രളയബാധിതര്‍ക്ക് സഹായമാകുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരം

സ്വന്തം ലേഖകൻ തൃശൂര്‍: പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത പ്രവര്‍ത്തനം മാതൃകാപരമെന്ന് കൃഷിവകുപ്പ്മന്ത്രി വി.എസ് സുനില്‍കുമാര്‍. ഡിബിസിഎല്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ആരംഭിച്ച ഭവനപദ്ധതിയുടെ ഗുണഭോക്താക്കളുടെ സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ പ്രളയത്തില്‍ കിടപ്പാടം നഷ്ടമായതായിരുന്നു കേരളം നേരിട്ട പ്രതിസന്ധി. ഈ ഘട്ടത്തില്‍ സര്‍ക്കാരിന് കൈത്താങ്ങായി മാറുകയായിരുന്നു ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. 40000 കോടിയുടെ നഷ്ടം നേരിട്ട പ്രളയത്തെ അതിജീവിച്ച രീതിയായിരുന്നു വ്യത്യസ്തം. എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത കാഴ്ച്ചയ്ക്ക് നാം സാക്ഷിയായതാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള […]