ഡോക്ടറുടെ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം ക്ലിനിക്കിൽ

സ്വന്തംലേഖകൻ കോട്ടയം : ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കില്‍ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളില്‍ വേണുഗോപാലിന്റെ മകന്‍ ഡോ. അനീഷിന്റെ (32) മൃതദേഹമാണ് മുതുകുളം സബ് ട്രഷറിക്കു സമീപത്തെ ഡന്റല്‍ ക്ലിനിക്കില്‍ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയില്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. 2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതില്‍ പൂര്‍ണമായി അടച്ചിരുന്നുമില്ല. സുഹ‍ൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു ഡോക്ടറെ മരിച്ച നിലയില്‍ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കില്‍ താമസിക്കാറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ഫോണില്‍ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാല്‍ പിതാവ് […]

ചിരട്ടയിലോ, പാത്രങ്ങളിലോ അൽപം വെള്ളം വയ്ക്കൂ, സഹജീവികളെ കരുതൂ, മുഖ്യമന്ത്രി

സ്വന്തംലേഖകൻ കോട്ടയം : വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി. ഞായറാഴ്ച മാത്രം സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിക്കുകയും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. പത്തു ദിവസത്തിനിടെ 111 പേർക്കാണ് സൂര്യഘാതമേറ്റത്. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു. അടുത്ത […]

കോട്ടയത്തെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല..! അഞ്ച് ദിവസത്തിനിടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികൾ: പീഡനക്കേസിൽ പ്രതിയായ എസ്.ഐയുടെ ഫോട്ടോ മുക്കിയ പൊലീസുകാർ പാവപ്പെട്ടവന്റെ ഫോട്ടോ വൈറലാക്കി

സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം ജില്ലയിലെ ആൺകുട്ടികൾക്കും പീഡനവീരൻമാരിൽ നിന്നും രക്ഷയില്ല. അഞ്ചു ദിവസത്തിനിടെ ജില്ലയിൽ പീഡനത്തിന് ഇരയായത് രണ്ട് ആൺകുട്ടികളാണ്. പീഡനക്കേസിലെ പ്രതികൾക്ക് സ്വാധീനം അനുസരിച്ച് പൊലീസിന്റെ തലോടൽ ലഭിക്കുമെന്നതും ജില്ലയിൽ ഇതോടെ വ്യക്തമായി. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട എസ്.ഐയുടെ വാർത്തയും, ചിത്രവും മുക്കിയ പൊലീസുകാർ, പാവപ്പെട്ടവൻ പ്രതിയായപ്പോൾ ചിത്രവും കഥയും സഹിതം എല്ലാ മാധ്യമങ്ങളിലേയ്ക്കും ഇമെയിൽ അയച്ചു നൽകി. പ്രതി ചേർക്കപ്പെട്ട എഎസ്‌ഐയ്ക്ക് ആശുപത്രിയിൽ സുഖവാസം ഒരുക്കിയ പൊലീസുകാർ തന്നെ പാവപ്പെട്ട പ്രതിയെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ടയിൽ തിങ്കളാഴ്ചയാണ് […]

കളറായി കൺവൻഷനുകൾ: പ്രചാരണത്തിന് നിറം പകർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

സ്വന്തം ലേഖകൻ കോട്ടയം:  യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണം കളറാക്കി മണ്ഡലം കൺവൻഷനുകൾക്ക് തുടക്കമായി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എംഎൽഎ തന്നെ  നേരിട്ടെത്തിയതോടെയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം കളറായി മാറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്ഥാനാർത്ഥിയ്ക്കൊപ്പം ഉമ്മൻചാണ്ടി എംഎൽഎ പാതിയിലധികം സമയം ചിലവഴിക്കുന്നത്. തിങ്കളാാഴ്ച രാവിലെ വൈക്കം മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണം. വൈക്കം എച്ച്.എൻ.എല്ലിൽ എത്തിയ സ്ഥാനാർത്ഥിയെ തൊഴിലാളികൾ നിറഞ്ഞ കയ്യടികളോടെയും, മുദ്രാവാക്യം വിളികളോടെയുമാണ് സ്വീകരിച്ചത്. രാഷട്രീയ വ്യത്യാസമില്ലാതെ തൊഴിലാളികൾ ഒറ്റക്കെട്ടായി തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി രംഗത്തിറങ്ങി. എച്ച്.എൻ.എൽ […]

കുമരകത്തെ ജനമനസിളക്കി വാസവൻ: കെട്ടി വയ്ക്കാനുള്ള തുക നൽകിയത് സാധാരണക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി വി.എൻ  വാസവന്റെ ഇന്നലത്തെ പര്യടനം ,ഇല്ലിക്കൽ കവലയിൽ നിന്നാണ് പ്രചരണത്തിന് തടക്കം കുറിച്ചത് വൻ ജനാവലിയാണ് സ്ഥാനാർത്ഥിക്ക് പിൻതുണയുമായി സ്വീകരണ കേന്ദ്രത്തിലേയ്ക്ക് ഒഴുകി എത്തിയത് ,തുടർന്ന് കാഞ്ഞിരം, തിരുവാർപ്പ് എന്നിവടങ്ങളിലും സ്ഥാനാർത്ഥി എത്തി ,തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തത്തിൽ വൻ സ്വീകരണം ,ജയിച്ച് വരണം ഞങ്ങൾ ഒപ്പമുണ്ടെന്ന് അമ്മമാരുടെ അനുഗ്രഹം ,കുമരകം എസ് എൻ കോളേജിൽ പുഷ്പവൃഷ്ടിയോടെയാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ വരവേറ്റത് ,സ്ഥാനാർത്ഥിക്ക് വിദ്യാർത്ഥികൾ നെൽക്കതിരും സമ്മാനിച്ചു […]

കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി: ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കൂരോപ്പട: കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.കൂരോപ്പടയിൽ നടന്ന യു.ഡി.എഫ് കൂരോപ്പട മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. സി.പി.എം ആണ് ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം സ്ഥാപിച്ചതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ സാബു.സി.കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, നേതാക്കളായ ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, സണ്ണി പാമ്പാടി, രാധാ വി.നായർ, ഫിൽസൺ മാത്യൂസ്, ബാബു.കെ.കോര, ജോസഫ് ചാമക്കാലാ, മാത്തച്ചൻ താമരശ്ശേരിൽ,മാത്തുക്കുട്ടി ഞായർകുളം, ഷേർലി തര്യൻ, തമ്പി ചന്ദ്രൻ , കെ.കെ.അപ്പുക്കുട്ടൻ നായർ, സി.എം. […]

ഇടത് വലത് മുന്നണികൾ രഹസ്യ കച്ചവടത്തിൽ: എൻഡിഎ

സ്വന്തം ലേഖകൻ കോട്ടയം : തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയക്കുതിപ്പ് കണ്ട് ഇടത്-വലത് മുന്നണികൾ രഹസ്യ കച്ചവടം നടത്തുന്നതായി കേരള കോൺഗ്രസ് സംസ്ഥാന വൈസ്  ചെയർമാൻ അഹമ്മദ് തോട്ടത്തിൽ പറഞ്ഞു. എൻഡിഎ കോട്ടയം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും സഖ്യം ഉണ്ടാക്കിയാലും എൻഡിഎയുടെ വിജയം സുനിശ്ചിതമാണെന്നും മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.എൻഡിഎ നിയോജക മണ്ഡലം ചെയർമാൻ എൻ.കെ. നന്ദകുമാർ അദ്ധ്യക്ഷനായി.എൻ.കെ.ശശികുമാർ, പി.സുനിൽകുമാർ, അഡ്വ. എം.എസ്.കരുണാകരൻ,ടി.എൻ.ഹരികുമാർ, പി.കെ.രവീന്ദ്രൻ, ഡോ.ഗ്രേസമ്മ മാത്യു, ജേക്കബ് കുര്യാക്കോസ്, അഡ്വ.ശാന്തറആം തോളൂർ,കെ.ജെ.ജോസഫ്, അനിൽകുമാർ തുടങ്ങിയവർ […]

എച്ച്എൻഎൽ സ്വകാര്യ വത്കരണം – കേന്ദ്ര സർക്കാർ പിന്മാറണം : ജോസ് കെ.മാണി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നൽകി.  പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്‌ന കമ്പനിയാണ് എച്ച്.എൻ.എൽ. ഏകദേശം 1400 ഓളം തൊഴിലാളികൾ നേരിട്ടും അയ്യായിരത്തോളം തൊഴിലാളികൾക്ക് അനുബന്ധമായും ഈ സ്ഥാപനം തൊഴിൽ നൽകുന്നുണ്ട്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി ആനന്ദ് […]

ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ കൈപുസ്തകം, പ്രസിദ്ധികരണത്തിനു ചുക്കാൻ പിടിച്ചത് ചീഫ് ഇലക്ടറൽ ഓഫീസർ

സ്വന്തംലേഖകൻ കോട്ടയം : കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റ ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ കൈപുസ്തകവുമായി ഹരിതകേരളം മിഷനും ശുചിത്വ മിഷനും. പ്രകൃതിയോട് ഇണങ്ങിയുള്ള ഇലക്ഷൻ പ്രചരണത്തിനു ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയ സംഘടനകളുടെയും , പൊതുജനങ്ങളുടെയും സംശയങ്ങൾ ദൂരീകരിച്ചു ഹരിത തിരഞ്ഞെടുപ്പ് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയുടെ നിർദ്ദേശ പ്രകാരമാണ് കൈപ്പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. കാർട്ടൂൺ ചിത്രങ്ങൾ ഉൾപ്പെടുത്തി സാധാരണക്കാർക്ക് വേഗത്തിൽ കാര്യം ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ നിരവധി കാർട്ടൂൺ […]

ശോശാമ്മ നിര്യാതയായി

പുതുപ്പള്ളി: ഇരവിനല്ലൂർ വലിയമുണ്ടാക്കലായ വെട്ടുവള്ളിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ ശോശാമ്മ (98) നിര്യാതയായി. മൃതദേഹം ഇന്ന് (ചൊവ്വ) 4നു വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 3.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കാനം കുമ്മൻകുളം കുടുംബാംഗമാണ്. മക്കൾ: വി. ജെ. ജോൺ (അക്കാദമിക് ഡയറക്ടർ, എംജിഎം ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ്), മാത്യു വി. ജോൺ (ഗവ. പ്രസുകളുടെ മുൻ സൂപ്രണ്ട്), സുമ, സുജ (കുവൈത്ത്), പരേതരായ മോളി, വൽസമ്മ. മരുമക്കൾ: ശാന്തമ്മ, ലളിത (ആയുർവേദ വകുപ്പ് മുൻ ഉദ്യോഗസ്ഥ), […]