play-sharp-fill

വിവാഹത്തിന് അച്ഛൻ സമ്മതിക്കാതായതോടെ പെൺകുട്ടിയുടെ നിർദ്ദേശ പ്രകാരം തട്ടിക്കൊണ്ട് പോകൽ ശ്രമം നടത്തിയ കാമുകൻ ഉൾപ്പടെ മൂന്ന് പേർ പൊലീസ് പിടിയിൽ ; മൂന്നംഗ സംഘത്തിൽ നിന്നും കണ്ടെത്തിയത് തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ

സ്വന്തം ലേഖകൻ ആലപ്പുഴ: വിവാഹത്തിന് പിതാവ് സമ്മതിക്കാതായതോടെ പെൺക്കുട്ടിയുടെ നിർദ്ദേശ പ്രകാരം പെൺകുട്ടിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ അമ്പലപ്പുഴ പറവൂർ ശാസ്താങ്കലിൽ ഷിബുവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം ഉണ്ടായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്നും തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ(25), ചാത്തനാട് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ(30), സനാതനം വാർഡിൽ […]

റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം ; നാല് ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വടശേരിക്കര: റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനിൽ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പെരുനാട് കൂനംകരക്ക് സമീപം ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ളാഹ സ്വദേശികളായ ദീപക് കുമാർ, മഹേഷ്, ഗിരീഷ്, സന്ദീപ് സദാശിവൻ […]

അമിത വേഗത്തിലെത്തിയ കാറിടിച്ച് റോഡിൽ വീണ ബൈക്കിൽ ബസിടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്കേറ്റു : അപകടം എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ

സ്വന്തം ലേഖകൻ കോട്ടയം : അമിത വേഗത്തിലെത്തിയ കാറിടിച്ച് തെറിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ബസിനടയിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ നാട്ടകം സിമന്റ് കവലയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. കോട്ടയത്ത് നിന്നും ഞാലിയാകുഴിക്ക് പോവുകയായിരുന്ന ബേബി ഗോമതി ബസ് സിമന്റ് കവല ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് നീങ്ങുന്നതിനിടെ ഈ ബസിനെ മറികടക്കാൻ ബൈക്ക് യാത്രക്കാരൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിർദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ ഈ […]

സ്വർണ്ണക്കടത്ത് കേസിൽ ആരെയും സംരക്ഷിക്കരുതെന്ന് പിണറായി വിജയന് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം ; രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത് യെച്ചൂരിയുടെ ഉഗ്രശാസനയ്ക്ക് ശേഷമെന്ന് റിപ്പോർട്ടുകൾ : രവീന്ദ്രന് വിനയാകുന്നത് എം.എ ബേബിയുടെ ഇടപെടൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനെയും കൈവിടാനുള്ള ഒരുക്കത്തിലാണ് സിപിഎം. കേസിൽ ആരേയും സംരക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രന് രക്ഷപ്പെടാൻ അവസരമൊരുക്കുന്നുവെന്ന ചർച്ചകൾ സിപിഎമ്മിന് നാണക്കേടാകുമെന്നാണ് വിലയിരുത്തൽ. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ബന്ധപ്പെട്ടവരോട് സിപിഎം കേന്ദ്ര നേതാക്കൾ നിർദ്ദേശിച്ചു കഴിഞ്ഞു. ഈ ശാസനയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്നും രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത്.രവീന്ദ്രനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ […]

കോടതിയിൽ അപ്പീൽ കൊടുത്തും പോയി: സ്റ്റേ ഒട്ട് കിട്ടിയുമില്ല: പാർട്ടിയും ചിഹ്നവും ജോസ് കെ മാണി കൊണ്ടും പോയി: കേസ് തീരാതെ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുവാൻ പോലും കഴിയാതെ ജോസഫ് ഗ്രൂപ്പ്

സ്വന്തം ലേഖകൻ കോട്ടയം : രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് അനുവദിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഉത്തരവും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയും സ്റ്റേ ചെയ്യാതെ കൊണ്ട് വാദം കേൾക്കുവാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത് പി ജെ ജോസഫിന് ഏറ്റവും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിധി സ്റ്റേ ചെയ്യാതെ നിൽക്കുന്നതിനാൽ കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു രാഷ്ട്രീയ […]

ഇനിയെങ്കിലും പറയാതിരുന്നാൽ ദൈവദോഷം കിട്ടും ; സോളാർ കേസിൽ ഇരയെകൊണ്ട് ഒരോന്നും പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിന് പിന്നിൽ ഗണേശ് കുമാർ : നടിയെ പീഡിപ്പിച്ച കേസിൽ പി.എ അറസ്റ്റിലായതിന് പിന്നാലെ ഗണേശ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കൊല്ലം: നടിയെ പീഡിപ്പിച്ച കേസിൽ ഗണേശ് കുമാർ എം.എൽ.എയുടെ പി.എ അറസ്റ്റിലായതിന് പിന്നാലെ എം.എൽ.എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ് കുമാർ ( ശരണ്യാ മനോജ് ) രംഗത്ത്. സോളാർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ കെ.ബി.ഗണേശ്കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പിഎയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാൽ ദൈവദോഷം കിട്ടുമെന്നു മനോജ് കുമാർ പറഞ്ഞു. പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവേയാണ് അദ്ദേഹം നിർണ്ണായക […]

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 45 രൂപയും പവന് 360രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ *GOLD RATE* അരുൺസ് മരിയ ഗോൾഡ് 28/11/2020 Todays Gold Rate ഗ്രാമിന് 4500 പവന് 36000

പാക്കിൽ ക്ഷേത്രത്തിന്റെ സമീപത്തെ ആറാട്ടുകുളത്തിനു സമീപത്തേയ്ക്കു കാർ മറിഞ്ഞു: തോട്ടിലേയ്ക്കു മറിഞ്ഞ കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: പാക്കിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലേയ്ക്കു കാർ മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. പാക്കിൽ സ്വദേശികളായ ബൈജു (30), അരവിന്ദ് (24) എന്നിവരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപെട്ടു. പാക്കിൽ ക്ഷേത്രത്തിന്റെ ഭാഗത്ത് ഇല്ലിമൂട്ടിൽ വളവിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന കാർ ഈ ഭാഗത്ത് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി സമീപത്തെ കുളത്തിലേയ്ക്കു മറിയുകയായിരുന്നു. ഇരുവരും പാക്കിൽ ഭാഗത്തു നിന്നും വീട്ടിലേയ്ക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇരുവരെയും കാറിനുള്ളിൽ നിന്നും പുറത്തെടുത്തു. കാറിനു […]

രാജീവ് ഗാന്ധി കോംപ്ലക്‌സ് മുകളിലേക്ക് ഉയരാത്തതിന് പിന്നിൽ വൻ അഴിമതി: മൂന്നു ബജറ്റുകളിലായി വകയിരുത്തിയത് മൂന്നേകാൽ കോടി രൂപ; കെട്ടിടത്തിൻ്റെ ബലക്ഷയം പരിശോധിച്ച ഫയൽ കാണാനില്ലന്ന് നഗരസഭ; വരുമാനമില്ലാതെ നട്ടം തിരിയുന്ന നഗരസഭയ്ക്ക് കോടികൾ കൺമുന്നിൽ ഉണ്ടായിട്ടും വേണ്ട; പിന്നിൽ കോടികളുടെ അഴിമതി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതയിൽ തല ഉയർത്തി നിൽക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിനു മുകളിലേയ്ക്കു നില ഉയരാത്തതിനു പിന്നിൽ വൻ അഴിമതി. മൂന്നു തവണയായി ബജറ്റിൽ മൂന്നു കോടി 25 ലക്ഷം രൂപ വകയിരുത്തിയിട്ടും ഒരു നില പോലും മുകളിലേയ്ക്കു പണിയാൻ സാധിച്ചിട്ടില്ല. ഇതിനു പിന്നിൽ വൻ അഴിമതിയാണ് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ആറ് നില നിർമ്മിക്കുന്നതിനുള്ള അടിത്തറയാണ് രാജീവ് ഗാന്ധി കോംപ്ലക്‌സിനു ഇട്ടിരിക്കുന്നത്. എന്നാൽ, നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിനു മുകളിലേയ്ക്ക് ഒരു കല്ലെടുത്തു വയ്ക്കാൻ പോലും […]

ബിഷപ്പ് തോമസ് കെ.ഉമ്മൻ നവംബർ 29 ന് പടിയിറങ്ങും; യാത്രയയപ്പു സമ്മേളനം നവംബർ 28 ന്

സ്വന്തം ലേഖകൻ കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പന്ത്രണ്ടാമത് അദ്ധ്യക്ഷനായ ബിഷപ്പ് തോമസ് കെ.ഉമ്മൻ ഔദ്യോഗിക പദവിയിൽ നിന്നും നവംബർ 29 ന് വിരമിക്കും. 2011 മാർച്ച് 5 നാണ് സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് അദ്ദേഹം എത്തിയത്. ഔദ്യോഗിക വിരമിക്കൽ കാലാവധിയായ 67 വയസ്സ് പൂർത്തിയാകുന്നതിനാലാണ് നവംബർ 29ന് അദ്ദേഹം മദ്ധ്യകേരള മഹായിടവകയുടെ പടിയിറങ്ങുന്നത്. മഹായിടവകയുടെ നേതൃത്വത്തിൽ നവംബർ 28 ന് രണ്ടിനു ബെഞ്ചമിൻ ബെയ്ലി ഹാളിൽ നടക്കുന്ന ബിഷപ്പ് തോമസ് കെ.ഉമ്മൻറെ യാത്രയയപ്പ് സമ്മേളനം മലങ്കര മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് […]