video
play-sharp-fill

‘ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ്’

തിരുവനന്തപുരം: ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്‍റെ ഭാഗമായി 30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിർണയ സ്ക്രീനിംഗ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. […]

നെടുമ്പാശേരി വാഹനാപകടം: റോഡിലെ കുഴികള്‍ അടയ്ക്കാതിരുന്നത് മഴ കാരണം; വീഴ്ച സമ്മതിച്ച്‌ കരാര്‍ കമ്പനി

സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച്‌ കരാറുകാര്‍. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കരാര്‍ എറ്റെടുത്തത്. കുഴി അടക്കുന്നതില്‍ വീഴ്ച വന്നത് മഴ കാരണമാണെന്ന് കമ്പനിയുടെ ഡപ്യൂട്ടി […]

കോമണ്‍വെല്‍ത്ത് ഗെയിംസ് ;10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്കയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി നേടി. വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മൂന്നാമത്തെ അത്ലറ്റിക് മെഡലാണിത്. 43 മിനിറ്റും 38 സെക്കൻഡും […]

ഡൽഹി മെട്രോയിൽ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ വെച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. മേയ് മൂന്നിന് രാജീവ് ചൗക്ക് മെട്രോയ്ക്കുള്ളില്‍ വച്ച് തന്നെ ചിലര്‍ പീഡിപ്പിച്ചതായി യുവതി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ രണ്ട് പേരെ ഡല്‍ഹി മെട്രോ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി […]

ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം; ഇരുപത് കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ചയോടെ പണം കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്തും. എന്നാല്‍ ബുധനാഴ്ച വരെയുള്ള ഇന്ധനത്തിനായുള്ള ആശങ്ക തുടരുകയാണ്. […]

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തും; ഗൂഗിളിന്റെ ‘ഇന്ത്യാ കി ഉഡാന്‍’

ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തി സോഫ്റ്റ് വെയർ ഭീമൻമാരായ ഗൂഗിൾ ഇന്ത്യ കി ഉഡാൻ എന്ന പേരിൽ ഓൺലൈൻ പദ്ധതിക്ക് തുടക്കമിട്ടു. ‘ഇന്ത്യ കി ഉഡാൻ’ എന്ന് പേരിട്ടിരിക്കുന്ന ഗൂഗിൾ ആർട്സ് ആൻഡ് […]

ആലപ്പുഴ ഹരിപ്പാട് 46 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാലയിൽ 46 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. തുലാംപ്പറമ്പ് വടക്ക് പഴഞ്ഞത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

പരസ്യചിത്രത്തില്‍ തായ്‌വാനെ സ്വതന്ത്ര രാജ്യമായി അവതരിപ്പിച്ചു ; ക്ഷമാപണവുമായി സ്‌നിക്കേഴ്‌സ്

തായ്‌പേയ് സിറ്റി: സ്നിക്കേഴ്സ് കമ്പനി ഉടമ മാർസ് റിഗ്ലി പരസ്യ ചിത്രത്തില്‍ തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണിച്ചതിന് ക്ഷമാപണം നടത്തി. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി വിശേഷിപ്പിച്ച സ്നിക്കേഴ്സ് ബാറിന്‍റെ പരസ്യം ചൈനയിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് റിഗ്ലിയുടെ […]

ആലുവ പെരിയാറിൽ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടത്തി

സ്വന്തം ലേഖിക ആലുവ: പെരിയാറിൽ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടത്തി. ഒരു മണിക്കൂർ മുൻപാണ് പെരിയാറിന്റെ ഉളിയനൂർഭാഗത്ത് 50-55 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. പൊലീസ് എത്തി ആലുവ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്‌സാപ്പും

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ കോളുകൾ, പണമിടപാടുകൾ എന്നിവയ്ക്കും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു. വാട്ട്സ്ആപ്പ് അക്കൗണ്ടുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. […]