play-sharp-fill

കോട്ടയം ജില്ല ‘സി’ വിഭാഗത്തിൽ; കർശന നിയന്ത്രണം ഏർപ്പെടുത്തി; ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും(ട്യൂഷൻ സെന്റർ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് […]

കോട്ടയം കളക്ട്രേറ്റിനു സമീപമുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധൻ കുഴഞ്ഞുവീണിട്ട് രണ്ടു ദിവസം; മണിക്കൂറുകൾ നീണ്ട മരണഭീതിക്ക് ശേഷം തിരികെ ജീവിതത്തിലേക്ക്; വൃദ്ധന് രക്ഷകരായി പൊലീസും ഫയർഫോഴ്സും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കളക്ട്രേറ്റിനു സമീപം ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധൻ കുഴഞ്ഞുവീണു. മണിക്കൂറുകൾ നീണ്ട മരണഭീതിക്ക് ശേഷം തിരികെ ജീവിതത്തിലേക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. കളക്ട്രേറ്റിന് സമീപമുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് വൃദ്ധൻ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും അറിയാതെ വന്നതിനേ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങി. ഫോൺ നമ്പറിൽ നിരവധി തവണ വിളിച്ചിട്ടും കോൾ എടുത്തില്ല. സംശയം തോന്നിയ ബന്ധുക്കൾ ഉടൻതന്നെ ഈസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് ഉടൻ തന്നെ അദ്ദേഹത്തിന്റെ താമസ […]

കോട്ടയം ജില്ലയിൽ ഇന്ന് 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3275 പേർ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3834 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 88 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3275 പേർ രോഗമുക്തരായി. 7556 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1718 പുരുഷൻമാരും 1649 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും 466 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 576 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 21808 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 384760 പേർ കോവിഡ് ബാധിതരായി. 360126 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ […]

കോട്ടയം മൂലവട്ടത്ത് വയോധികൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷകരായി നാട്ടുകാരും അഗ്നിരക്ഷാ സേനയും

സ്വന്തം ലേഖകൻ കോട്ടയം: മൂലവട്ടത്ത് വയോധികൻ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂലവട്ടം കുറുപ്പൻപടി കളരിക്കൽ വീട്ടിൽ ദേവസ്യ (88)യാണ് കൈഞരമ്പ് മുറിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുറുപ്പൻപടിയിലെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ് ഇദ്ദേഹം. വീടിനുള്ളിൽ ഇദ്ദേഹം കയറി കതകടയ്ക്കുകയും, കൈഞരമ്പ് മുറിയ്ക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടർന്ന്, അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇദ്ദേഹം കൈഞരമ്പ് മുറിയ്ക്കാനുള്ള കാരണം എന്താണെന്നു ഇനിയും വ്യക്തമായിട്ടില്ല.

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PV 454524 (PATTAMBI) Consolation Prize Rs.8,000/- PN 454524 PO 454524 PP 454524 PR 454524 PS 454524 PT 454524 PU 454524 PW 454524 PX 454524 PY 454524 PZ 454524 2nd Prize Rs.10,00,000/- [10 Lakhs] PP 406493 (KOTTAYAM) Agent Name: Shalumol Agency No. : K 7044 3rd Prize Rs.100,000/- [1 Lakh] […]

കുടുംബങ്ങളിൽ എങ്ങനെ ഗുണ്ടകളെ സൃഷ്ടിയ്ക്കാം?ഒന്നാമത്തെ കുറ്റക്കാർ മാതാപിതാക്കൾ തന്നെ; കുടുംബങ്ങളിൽ ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും; കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ കുടുംബങ്ങളിൽ ​ഗുണ്ടകളെ സൃഷ്ടിക്കുന്നതിൽ ഒന്നാമത്തെ കുറ്റക്കാർ മാതാപിതാക്കൾ തന്നെ. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കു മുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കു കൊണ്ടുപോലും തടയില്ല. കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി ടി.വി.യുടേയോ കമ്പ്യൂട്ടറിന്റെയോ മുന്നില്‍ കൊണ്ടിരുത്തും. അവനവിടിരുന്ന് അതിമാനുഷ്യരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കണ്ട് അവരെ അനുകരിക്കും. വാശിപിടിച്ച് അവരുടെ വേഷംധരിച്ചു നടക്കും. മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഉളള ഗെയിമിലൂടെ ബാങ്ക് റോബറിയും മോട്ടോർറെയ്സും കളിക്കും. അതിലൂടെ തനിക്കു ജയിക്കണമെങ്കില്‍ മറ്റുളളവരെ കൊല്ലുകയോ നശിപ്പിക്കുകയോ വേണമെന്നു പഠിക്കും. കൂടുതല്‍ […]

കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കാണക്കാരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. വൈക്കം വടയാർ സ്വദേശി മനു മോഹൻ (21), ഏറ്റുമാനൂർ സ്വദേശി സൂരജ് പി. സുരേഷ് (23) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നെത്തിയ ബൈക്കും എതിർ ദിശയിൽ നിന്നെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. ഇരു വണ്ടികളുടെയും ചക്രങ്ങളും വളഞ്ഞു പോയി. തലയ്ക്കും, കാലുകൾക്കും […]

പാലാ മുരിക്കുമ്പുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി

സ്വന്തം ലേഖകൻ പാല:  പാലാ മുരിക്കുമ്പുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് കണ്ടെത്തി. പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ ഇരുവരും സ്കൂളിലെത്തിയില്ല. ഈ വിവരം സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഹോസ്റ്റൽ അധികൃതർ പെൺകുട്ടികളെ കാണാതായ സംഭവം അറിയുന്നത്. ഉടൻ തന്നെ പോലീസിലും ,വീട്ടുകാരെയും അറിയിക്കുക ആയിരുന്നു.

കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു; എൻ.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ് റദ്ദാക്കിയത്

സ്വന്തം ലേഖകൻ കോഴിക്കോട്∙ കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു.എൻ.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ് റദ്ദാക്കിയത്. കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്. 2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. 2009ൽ കേസ് എൻ.ഐ.എ ഏറ്റെടുത്തു. ഇരട്ട സ്ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ […]

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോം കു​ട്ടി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​; സ്റ്റു​ഡ​​ന്‍റ് പോ​ലീ​സി​ന് മ​ത​വേ​ഷം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോം കു​ട്ടി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യുള്ളതാണ്. അതിനാൽ സ്റ്റുഡ​​ന്‍റ് പൊ​ലീ​സി​ന് മ​ത​വേ​ഷം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹി​ജാ​ബും ഫു​ൾ​സ്ലീ​വും ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സേ​ന​യി​ലെ ഒ​രു പെ​ണ്‍​കു​ട്ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് സേ​ന​യി​ലേ​ത്. കു​ട്ടി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു രീ​തി ന​ട​പ്പാ​ക്കി​യ​ത്. അ​തി​നാ​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ സ്റ്റു​ഡന്‍റ് പോ​ലീ​സ് പ​ദ്ധ​തി […]