video
play-sharp-fill

കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നാളെ കണ്ണൂർ കോടതയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരിൽ ഒരു പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രൊഡക്ഷൻ വാറണ്ട് നിലനിൽക്കുന്നതിനാൽ നാളെ കണ്ണൂർ കോടതിയിൽ […]

‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ക്ക് ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിലേതിനേക്കാൾ വായനക്കാർ കേരളത്തിൽ

സ്വന്തം ലേഖകൻ അഹമദാബാദ്: ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (The Story of My Experiments With Truth)ക്ക് ഗുജറാത്തിലേക്കാൾ അധികം വായനക്കാർ കേരളത്തിലെന്ന് കണക്കുകൾ. ആത്മകഥയുടെ ഗുജറാത്തി പതിപ്പിനേക്കാൾ വിറ്റു പോയത് മലയാളം, തമിഴ് പരിഭാഷകളാണ്. 1927ൽ നവ്ജീവൻ […]

പാലം പണി മുടങ്ങി: പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ അയർക്കുന്നം: പാലം പണി അനി്ശ്ചിതമായി നീളുന്നതിൽ പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം. അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ പാറേക്കടവ് പാലം നിർമ്മാണം സർക്കാർ അനാസ്ഥയെ തുടർന്ന് വൈകുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അയർക്കുന്നം പഞ്ചായത്ത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളെ […]

പമ്പയിലും ശബരിമലയിലും പ്രതിഷേധവും നിയന്ത്രണവും മാത്രം, മാലിന്യങ്ങൾ നീക്കം ചെയ്യാതെ പനി പടർന്നു പിടിക്കുന്നത് ആരും അറിയുന്നില്ല

സ്വന്തം ലേഖകൻ ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടതേയുള്ളൂവെങ്കിലും ശബരിമലയിൽ മാലിന്യത്തിന് കുറവില്ല. വിവിധ ഭോജനശാലകൾക്ക് പിറകിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും പലയിടത്തായി കൂടിക്കിടക്കുന്നു. പമ്പയിലേക്ക് എത്തുന്ന ഞുണങ്ങാറിലും മറ്റു തോടുകളിലും മലിനജലമാണ്. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കിൽ രോഗങ്ങൾ പടരാൻ സാധ്യതയേറെയാണ്. […]

വീടിനും പറമ്പിനും അതിർത്തികളില്ല, പൊലീസ് സ്റ്റേഷനും കടകളുമില്ല, പുറത്തു നിന്നും കല്യാണവും കഴിക്കില്ല, ഇങ്ങനെയും ഒരു ഗ്രാമം കേരളത്തിലുണ്ട്

സ്വന്തം ലേഖകൻ കാസർകോഡ്: വീടിനും പറമ്പിനും അതിർത്തികൾ നിർണയിച്ചിട്ടില്ല. അവിടെയുള്ളവർ പുറത്തു നിന്നും കല്യാണം കഴിക്കുകയുമില്ല. പൊലീസ് സ്റ്റേഷനോ കടകളോ ഇല്ല. പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം കേരളത്തിലെ ഒരു ഗ്രാമത്തെ കുറിച്ചാണ്. കാസർകോഡ് ജില്ലയിലെ പ്രശസ്തമായ കയ്യൂർ ഗ്രാമത്തെ കുറിച്ച്. […]

ശബരിമല; നടപ്പിലാക്കാത്ത വിധികൾ ഒരുപാടുണ്ടെന്നിരിക്കെ എന്തിനിത്ര തിടുക്കം: പരിഹാസത്തോടെ ജേക്കബ് തോമസ് ഐ.പി.എസ്.

സ്വന്തം ലേഖകൻ പമ്പ: യുവതീപ്രവേശനത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു. അവിശ്വാസികൾ എന്നൊരു വിഭാഗം കേരളത്തിൽ രൂപപ്പെടുന്നു. താൻ അവർക്കൊപ്പമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുവതികൾ കാത്തിരിക്കണമെന്നും […]

ഇത്തവണയും മാളികപ്പുറത്തിന് നിരാശ; ശബരിമലയിലേയ്ക്ക് വി.ഐ.പി. കന്നി അയ്യപ്പനെത്തുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന്റെ പേരിൽ സംഘർഷം തുടരുന്നതിനിടെ കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്. ഡിസംബറിലായിരിക്കും ഗവർണർ മലകയറുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗവർണറെ അനുഗമിക്കും. താൻ ഡിസംബറിൽ ശബരിമലക്ക് പോകാൻ […]

ശബരിമലയിലെ സമരം ബിജെപി സർക്കുലർ പ്രകാരം തന്നെ: ശനിയാഴ്ച അറസ്റ്റിലായത് സർക്കുലറിൽ പേരുള്ള ചുമതലക്കാരൻ; സംഘർഷ സാധ്യത നില നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി: സന്നിധാനത്തെ സമരത്തിനെതിരെ വിശ്വാസികൾ രംഗത്ത്

സ്വന്തം ലേഖകൻ പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും നടക്കുന്ന സമരങ്ങൾ ആർ.എസ്.എസ്, ബിജെപി സംഘപരിവാർ പദ്ധതി പ്രകാരമെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായത് സംഘപരിവാറിന്റെ കോട്ടയം […]

കോട്ടയം നഗരമധ്യത്തിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ: മരിച്ചത് നഗരത്തിലെ മെത്തക്കട ജീവനക്കാരൻ അഷറഫ്

 സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കെ.കെ റോഡിൽ പുളിമൂട് ജംഗ്ഷനിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. ടിബി റോഡിലെ വ്യാപാരിയായ അഷറഫാണ് മരിച്ചത്. ടി ബി റോഡിലെ ന്യൂ കേരള ക്വയർ സ്റ്റോഴ്സ് ജീവനക്കാരനാണ്. […]

തന്നെ മാതാപിതാക്കൾ നോക്കുന്നില്ലെന്ന് സി.ഐക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കുട്ടി: മകന്റെ പരാതിയിൽ അച്ഛൻ അകത്തായി: അമ്മയ്‌ക്കെതിരെയും കേസ്; നടപടി ഏറ്റുമാനൂർ കോടതിയുടെ നിർദേശത്തെ തുടർന്ന്

തേർഡ് ഐ ന്യൂസ് ഏറ്റുമാനൂർ: പ്രായമേറുന്ന മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളെ കേസെടുത്ത് അകത്താക്കുന്ന കാലത്ത്, പ്രായപൂർത്തിയാകാത്ത മകനെ നോക്കാതിരുന്നതിന്റെ പേരിൽ അച്ഛൻ അകത്തായി. അമ്മയ്‌ക്കെതിരെയും കേസെടുത്ത പൊലീസ് ഉടൻ ഇവരെയും അറസ്റ്റ് ചെയ്യും. വിവാഹമോചനത്തർക്കത്തിനിടെ മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയാണ് […]