video
play-sharp-fill

ശബരിമലയിൽ വനിതാ സ്‌പെഷ്യൽ ഡ്യൂട്ടി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും; ഡി ജി പി ലോക്‌നാഥ് ബഹ്‌റ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിക്കാൻ 40 വനിതാ പോലീസുകാരുടെ പട്ടിക തയാറാക്കിയെന്ന് ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പുറത്തുവരുന്നുണ്ടെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. ഈ മാസം 14, 15 തീയതികളിലായി വനിതാ പോലീസുകാർ ശബരിമലയിൽ ഡ്യൂട്ടിക്കെത്തും എന്ന നിലയിൽ ചില കേന്ദ്രങ്ങളിൽനിന്നുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരേ അന്വേഷണം നടത്തുമെന്നും അദേഹം പറഞ്ഞു. ശബരിമലയിലേക്ക് അന്യ സംസ്ഥാനത്തുനിന്നുള്ള വനിതാപോലീസുകാരുടെ സേവനം ലഭിക്കുന്നതിനുവേണ്ടി അവിടത്തെ ഡി ജി പിമാർക്ക് കത്ത് അയച്ചിട്ടുണ്ട്. വനിതാ പോലീസുകാരെ ശബരിമലയിലേക്ക് നിർബന്ധിച്ച് […]

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരെ എൻഎസ്എസ് പുനഃപരിശോധനാ ഹർജി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ എൻഎസ്എസ് പുനഃപരിശോധനാ ഹർജി നൽകി. വിധിക്കെതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്റേത്. ഭരണഘടന ബെഞ്ചിന്റെ വിധിയിൽ നിയമപരമായി ഗുരുതര പിഴവുകളുണ്ട്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തൽ തെറ്റാണ്. നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. കേസുമായി ബന്ധമില്ലാത്ത മൂന്നാംകക്ഷിയാണ് ഹർജി ഫയൽ ചെയ്തത്. ആചാരാനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് വിധി. ഭരണഘടനയുടെ 14ആം അനുച്ഛേദ പ്രകാരം ആചാരങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും. പുനഃപരിശോധന ഹർജി പരിഗണിച്ചു തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും […]

തൊടുപുഴ സി.ഐക്കെതിരെ നടപടി സ്വീകരിച്ചു കൊണ്ട് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: സിവിൽ തർക്കത്തിൽ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സി.ഐ എൻ.ജി ശ്രീമോന് എതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.  സി.ഐ എൻ.ജി ശ്രീമോനെതിരായ മറ്റ് പതിനാലോളം പരാതികളിൽ ഇടുക്കി എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇയാളെ സംബന്ധിച്ച് ഇന്റലിജൻസ് എ.ഡി.ജി.പി റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി. പോലീസ്  പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ഹർജി പരിഗണിക്കവേ ഭൂമിയുമായി ബന്ധപ്പെട്ട […]

കേരളാ കോണ്‍ഗ്രസ്സ്‌ (എം) ജന്മദിനം, ശബരിമല വിഷയത്തിൽ സർവ്വ മത പ്രാർത്ഥന നാളെ

  സ്വന്തം ലേഖകൻ കോട്ടയം : കേരളാ കോണ്‍ഗ്രസ്സ്‌ (എം) 55-ാം ജന്മദിനത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 9 ചൊവ്വാഴ്‌ച രാവിലെ 9.30 ന്‌ സംസ്ഥാന കമ്മറ്റി ഓഫീസ്‌ അങ്കണത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ ജന്മദിന സമ്മേളനം ചേരും. രാവിലെ 11 മണി മുതല്‍ 2 മണിവരെ ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ തിരുനക്കരയില്‍ പഴയ പോലീസ്‌ സ്റ്റേഷന്‍ മൈതാനിയില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി […]

മദ്യലഹരിയിൽ ഡിവൈഎഫ്.ഐ പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചു: തടയാനെത്തിയ പൊലീസിനും തല്ല്; പ്രതികളെ പൊലീസ് ജീപ്പിൽ നിന്നും പിടിച്ചിറക്കി സഖാക്കളുടെ ഹീറോയിസം; ഒടുവിൽ ഒരാളെ അകത്താക്കി , ഒൻപത് പേർക്കെതിരെ കേസെടുത്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: മദ്യലഹരിയിൽ നടുറോഡിൽ കുടുംബത്തെ തല്ലിച്ചതച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ. ബൈക്കിൽ കാർ തട്ടിയെന്നാരോപിച്ചായിരുന്നു പുതുപ്പള്ളി പള്ളിയ്ക്ക് മുന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. കുടുംബത്തെ ആക്രമിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ ജീപ്പിനുള്ളിൽ നിന്നും, നാട്ടുകാർ നോക്കി നിൽക്കെ പുറത്തിറക്കിക്കൊണ്ടു വന്ന് സഖാക്കളുടെ ഹീറോയിസം. ഒടുവിൽ ഒരു പ്രതിയെ സാഹസികമായി പിടികൂടിയ പൊലീസ് , ബാക്കിയുള്ള ഒൻപത് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറും ഡിവൈഎഫ്‌ഐയുടെ ശക്തികേന്ദ്രമായ കുന്നേപ്പറമ്പ് സ്വദേശിയുമായ രാജേഷിനെ (32) ഈസ്റ്റ് എസ്.ഐ […]

ശബരിമലയിലെ സ്ത്രീ പ്രവേശനം: കേരള കോൺഗ്രസിന്റെ സർവമത പ്രാർത്ഥന ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : കേരളാ കോൺഗ്രസ്സ് (എം) 55-ാം ജന്മദിനത്തിന്റെ ഭാഗമായി ഒക്ടോബർ 9 ചൊവ്വാഴ്ച രാവിലെ 9.30 ന് സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി പതാക ഉയർത്തും. തുടർന്ന് ജന്മദിന സമ്മേളനം ചേരും. രാവിലെ 11 മണി മുതൽ 2 മണിവരെ ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രിംകോടതിൽ റിവ്യൂ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് തിരുനക്കരയിൽ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സർവ്വമത പ്രാർത്ഥന നടത്തും. പാർട്ടി ചെയർമാൻ കെ.എം മാണി പ്രാർത്ഥനപരിപാടി […]

സന്നിധാനത്ത് പുലി: ആകാശത്ത് വട്ടമിട്ട് പറന്ന് കൃഷ്ണപ്പരുന്ത്: നിറഞ്ഞൊഴുകി പമ്പ; ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ആവേശമായി അയ്യപ്പന്റെ അനുഗ്രഹ ലക്ഷണങ്ങൾ; ഭക്തിയിൽ നിറഞ്ഞാടി പ്രതിഷേധക്കൂട്ടായ്മകൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അയ്യപ്പഭക്തർക്ക് ആവേശമായി അയ്യപ്പന്റെ അനുഗ്രഹ വർഷ ലക്ഷണങ്ങൾ. പെരുമഴയിൽ നിറഞ്ഞൊഴുകിയ പമ്പയും, സന്നിധാനത്ത് പുലിയെത്തിയെന്ന വാർത്തയ്ക്കും പിന്നാലെ, അയ്യപ്പനു വേണ്ടി പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങിയ സ്ഥലങ്ങളിലെല്ലാം ആകാശത്ത് വട്ടമിട്ടു പറന്ന ശ്രീകൃഷ്ണപ്പരുന്തുമാണ് പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിയാക്കിയത്.   സുപ്രീം കോടതി വിധി വന്ന ഒക്ടോബർ 28 കഴിഞ്ഞ രണ്ടു ദിവസത്തിനു ശേഷമാണ് പമ്പാനദി കരകവിഞ്ഞൊഴുകിയത്. പെരുമഴയിൽ പമ്പ കരകവിഞ്ഞതോടെ നിലവിൽ പമ്പയിൽ നടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരുന്നു. അടുത്ത സീസണിനു മുന്നോടിയായി […]

ശരണം വിളി മുഴക്കി പ്രതിഷേധവുമായി വിശ്വാസികൾ: ശബരിമല വിശ്വാസ സംരക്ഷണം കോട്ടയത്തും പ്രതിഷേധം

തേർഡ് ഐ ബ്യൂറോ കോട്ടയം : സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളെ അണി നിരത്തി , തിരുനക്കരയിൽ വിശ്വാസികളുടെ പ്രതിഷേധ സംഗമം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കു പിന്നാലെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെയായിരുന്നു പ്രതിഷേധം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പ സംഗമവും , നാമജപ ഘോഷയാത്രയുമാണ് സംഘടിപ്പിച്ചത്. പ്രതിഷേധത്തിനു മുന്നോടിയായി ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ തിരുനക്കര ശിവ ശക്തി ഓഡിറ്റോറിയത്തിൽ തിരുനക്കര വിശ്വരൂപ ഭജൻസിന്റെ നേതൃത്വത്തിൽ ഭജനയും നടന്നു. നഗരത്തിലെ വീഥികളിലൂടെ അയ്യപ്പ ശരണം ഉറക്കെ […]

കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി തട്ടിപ്പ്: സെൻട്രൽ ജംഗ്ഷനിലെ കട ഒഴിയണമെന്ന് ഉടമയുടെ നോട്ടീസ്; കുടിശികയായിരിക്കുന്നത് അഞ്ചു മാസത്തെ വാടക;  വായ്പ തുകയായ 16 കോടി ആദ്യം നൽകണമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടിതട്ടിപ്പിൽ കുടുങ്ങിയ ഉടമകൾ ജയിലിലായതോടെ സെൻട്രൽ ജംഗ്ഷനിലെ കട ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിടം ഉടമ കോടതിയെ സമീപിച്ചു. അഞ്ചു മാസത്തെ വാടക കുടിശിക ആയതോടെയാണ് ഉടമ കേസ് പരിഗണിക്കുന്ന കോട്ടയം സബ് കോടതിയെ സമീപിച്ചത്. ഈ കേസിൽ ഇടക്കാല ഉത്തരവ് നൽകുന്നതിനായി കോടതി ഈ മാസം 11 ന് പരിഗണിക്കും. നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ജുവലറിയാണ് വാടക കുടിശികയെ തുടർന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിടം ഉടമ നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ […]

നഗരമധ്യത്തിലെ വീട്ടിൽ നിന്നും രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു: ഒറീസ സ്വദേശി അറസ്റ്റിൽ; കഞ്ചാവ് എത്തിച്ചത് വിമാനത്തിൽ 

 സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റിൽ. ഒറീസ പുരി ദുർഗാപൂർ ദാക്കിൻ രാധാസ് സ്വദേശിയും കോട്ടയം ബേക്കർ ജംഗ്ഷനിൽ മെട്രോ ഷൂ ജീവനക്കാരനുമായ സത്യനാരായൺ ജന (28) യെയാണ് വെസ്റ്റ് സി ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. ചന്തക്കുള്ളിൽ ഉണക്കമീൻ മാർക്കറ്റിന് സമീപം തടത്തിപ്പറമ്പ് ഭാഗത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് സത്യനാരായണ. ഇയാൾ താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗത്ത് എണ്ണപ്പാട്ടയ്ക്കിടയിൽ ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവിടെ ഒറീസ സ്വദേശി കഞ്ചാവ് വിൽക്കുന്നതായി […]