video
play-sharp-fill

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം : കേസിൽ നിർണ്ണായക സുപ്രീംകോടതി വിധി തിങ്കളാഴ്ച

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം : കേസിൽ നിർണ്ണായക സുപ്രീംകോടതി വിധി തിങ്കളാഴ്ച

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശവുമായി ബന്ധപ്പെട്ട കേസേിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച. കേസിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.

ക്ഷേത്രം സർക്കാർ ഏറ്റെടുക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ വളരെ നിർണ്ണായകമാണ് തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധി. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു.

സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. കോസുമായി ബന്ധപ്പെട്ട് 2011 ജനുവരി 31 ലെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.