മൃതദേഹത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകള്‍; ആഹാരത്തിനും താമസത്തിനും വരെ ബുദ്ധിമുട്ട്; ഇലന്തൂരില്‍ നരബലിക്ക് ഇരയായ പത്മയുടെ കുടുംബം വീണ്ടും സര്‍ക്കാരിനെതിരെ രംഗത്ത്

മൃതദേഹത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകള്‍; ആഹാരത്തിനും താമസത്തിനും വരെ ബുദ്ധിമുട്ട്; ഇലന്തൂരില്‍ നരബലിക്ക് ഇരയായ പത്മയുടെ കുടുംബം വീണ്ടും സര്‍ക്കാരിനെതിരെ രംഗത്ത്

സ്വന്തം ലേഖകന്‍

കൊച്ചി: ഇലന്തൂരില്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ കുടുംബം വീണ്ടും സര്‍ക്കാരിനെതിരെ രംഗത്ത്. ഇരുപത് ദിവസത്തോളമായി മൃതദേഹത്തിനായി മെഡിക്കല്‍ കോളേജ് പരിസരത്ത് കാത്തിരിപ്പ് തുടരുകയാണ്. ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ആഹാരത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട് തുടങ്ങിയ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പത്മയുടെ മകന്‍ സെല്‍വരാജ് സര്‍ക്കാരിന് കത്തയച്ചത്.

പത്മയുടെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്നും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും കിട്ടുന്നില്ലെന്നും ഉള്‍പ്പെടെയുള്ള പരാതികളും കുടുംബം ഉന്നയിക്കുന്നുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ഒരു ഫോണ്‍കോള്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ദിവസവും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണെന്നും കാണിച്ച് നേരത്തെ പത്മയുടെ മകന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മൃതദേഹം എത്രയും വേഗത്തില്‍ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് പത്മയുടെ കുടുംബത്തിന്റെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നരബലിക്കേസിലെ മറ്റൊരു ഇരയായ റോസ്ലിന്റെ മകനെ കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും കണ്ടെത്തി നവജീവന്‍ ട്രസ്റ്റ് ഏറ്റെടുത്തിരുന്നു.