video
play-sharp-fill

കോട്ടയം പനച്ചിക്കാട് പടിയറക്കടവിൽ വെള്ളത്തിൽ വീണ് കാണാതായാളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പനച്ചിക്കാട് പടിയറക്കടവിൽ വെള്ളത്തിൽ വീണ് കാണാതായാളെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോട്ടയം : പനച്ചിക്കാട് പടിയറക്കടവിൽ വെള്ളത്തിൽ വീണ് കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി.

പാത്താമുട്ടം തേവരകുന്നേൽ സദാനന്ദൻ (57) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്.

ഇയാളുടെ വള്ളവും മൊബൈൽ ഫോണും പാലത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മീൻ പിടിക്കാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group