
പഠനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി:കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു
കുമരകം :എ.ബി.എം ഗവ.യുപി സ്കൂളിലെ 2024-2025 അധ്യയന വർഷത്തെ കുട്ടികളുടെ പഠനനേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള പഠനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.
കുമരകം പഞ്ചായത്തു മെമ്പർ വി.കെ.ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് റ്റെസിമോൾ പി.ഐ സ്വാഗതം പറഞ്ഞു. യോഗത്തിന്റെ ഉദ്ഘാടനം കുമരകം
പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു നിർവഹിച്ചു.സമ്മേളനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പിടിഎ പ്രസിഡന്റ് ഷാനവാസ് ഖാൻ, ബിആർസി ട്രെയ്നർ ബിന്ദു വി.സി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവർ സംസാരിച്ചു. എസ്ആർജി കൺവീനർ രഞ്ജിത്ത് സ്കറിയ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പഠനനേട്ടങ്ങൾ അവതരിപ്പിച്ചു.
Third Eye News Live
0