Spread the love

മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഒടിടിയിലും ലഭിച്ചത്.ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

video
play-sharp-fill

സിനിമയുടെ വിജയത്തിലും സിനിമയ്ക്ക് നേരെ വന്ന വിമർശനത്തിനും മറുപടി നല്‍കിയിരിക്കുകയാണ് പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു.

അണ്‍പോപ്പുലർ ഒപീനിയൻസ് മലയാളം എന്ന ഗ്രൂപ്പിലാണ് വിജയ് ബാബു പോസ്റ്റ് പങ്കുവെചിരിക്കുന്നത് സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതിനും വിജയ് ബാബു മറുപടി നല്‍കിയിട്ടുണ്ട്. സിനിമയില്‍ ലിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ശൗക്കത്ത് എന്ന യുവനടന് നിരവധി ട്രോളുകള്‍ ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

 

 

 

 

 

 

 

ചിത്രത്തിലെ ക്ലൈമാക്‌സ് പോർഷനില്‍ ഇഷാൻ ക്ലാസിക്കല്‍ ഡാൻസ് ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് ട്രോളുകള്‍ ലഭിച്ചത്. എന്നാല്‍ ഈ യുവനടൻ ഒരു ക്ലാസിക്കല്‍ ഡാൻസറല്ലെന്നും എന്നാല്‍ കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി അദ്ദേഹം രണ്ട് ദിവസം പരിശീലിക്കുകയായിരുന്നുവെന്നും വിജയ് ബാബു പറഞ്ഞു.

 

സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ചോദിച്ചത്. ‘ഉണ്ടാവില്ല. എന്നും പക്ഷെ കഥാപാത്രങ്ങള്‍ ഫ്രൈഡേ യൂന്യൂണിവേഴ്സിന്റെ ഭാഗമാണ്.  അവർ എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം’ എന്നും   വി ജയ് ബാബു നല്‍കിയിരിക്കുന്ന മറുപടി.