പാചക വാതക പ്രതിസന്ധി: സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു.

Spread the love

തിരുവനന്തപുരം: കേരളത്തില്‍ പാചകവാതക വിതരണം സ്തംഭിച്ചതോടെ പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി.
പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു.

video
play-sharp-fill

ഇതിന്റെ ഭാഗമായി നാളെ വിവിധ എണ്ണക്കമ്ബനികളുടെ ബോട്ട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ചും സംഘടിപ്പിക്കും.
ഹോട്ടല്‍ മേഖലയെ അവശ്യ സർവീസായി പരിഗണിച്ച്‌ മുൻഗണനാക്രമത്തില്‍ ഗ്യാസ് ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, വിതരണത്തിലെ കുറവ്

പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികള്‍ ആരംഭിച്ചു. ഇറാനില്‍ നിന്ന് കൂടുതല്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷാമം മുതലെടുത്ത് നടത്തുന്ന പൂഴ്ത്തിവെപ്പിനെതിരെയും സർക്കാർ കർശന നടപടിയെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകള്‍ അധികൃതർ പിടിച്ചെടുത്തു. വിതരണം സാധാരണ നിലയിലാക്കാൻ എണ്ണക്കമ്ബനികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.