video
play-sharp-fill

പി വി അൻവറിന്റെ കക്കാടം പൊയിലിലെ പാര്‍ക്ക്; എന്തൊക്കെ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതിയെന്ന് കോടതി

പി വി അൻവറിന്റെ കക്കാടം പൊയിലിലെ പാര്‍ക്ക്; എന്തൊക്കെ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതിയെന്ന് കോടതി

Spread the love

കൊച്ചി: പി വി അൻവർ എംഎല്‍എയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കില്‍ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നല്‍കിയതെന്ന് ചോദിച്ച്‌ ഹൈക്കോടതി.

കൂടരഞ്ഞി പഞ്ചായത്ത് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അതേ സമയം കുട്ടികളുടെ പാർക്കിലെ ഗാർഡൻ പ്രവർത്തിക്കാൻ അനുമതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് വ്യക്തമാക്കി.

ഹർജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് കോടതിയെ അറിയിച്ചിരുന്നു. ലൈസൻസിനായി സമർപ്പിച്ച അപേക്ഷ അപൂർണമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർക്ക് തുറക്കാൻ 7 വകുപ്പുകളുടെ എൻഒസി അടക്കം വെച്ചാണ് അപേക്ഷിക്കേണ്ടത്. ഇത്തരം രേഖകള്‍ ഒന്നുമില്ലാതെ സമർപ്പിച്ച അപേക്ഷ തിരുത്തി നല്‍കാൻ ആവശ്യപ്പെട്ടിട്ടും അത് നല്‍കിയിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.